ഐഎസ്എല്ലില്‍ ചാംപ്യന്‍മാരെ പരാജയപ്പെടുത്തി എടികെ


കൊല്‍ക്കത്ത:ഐഎസ്എല്ലില്‍ ഇന്നലെ നടന്ന ആവേശകരമായ മല്‍സരത്തില്‍ എടികെ ചെന്നൈയിന്‍ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.കാലു ഉച്ചെയും ജോണ്‍സണും എടികെക്ക് വേണ്ടി വിജയഗോളുകള്‍ നേടി .ചെന്നൈയിന്റെ ഒരു ഗോള്‍ കാര്‍ലോസ് സാലം നേടി.
മൂന്ന് ഗോളുകളും പിറന്നത് ആദ്യ പകുതിയിലാണ്. മല്‍സരത്തിന്റെ വിസില്‍ മുഴങ്ങി കണ്ണടച്ചുതുറക്കും മുന്‍പേ മൂന്നാം മിനിറ്റില്‍ കലു ഉച്ചെ വലയിലേക്ക് ഗോളടിച്ചു കയറ്റി.ആ ഞെട്ടല്‍ മാറുന്നതിനിടെ ചെന്നൈക്കെതിരെ 13 ാം മിനിറ്റില്‍ രണ്ടാം ഗോള്‍ ജോണ്‍സന്റെ വക. ശേഷം അഞ്ച് മിനിറ്റിനുള്ളില്‍ കാര്‍ലോസ് സാലം ചെന്നൈക്ക് വേണ്ടി ആദ്യഗോള്‍ നേടി.ഉണര്‍ന്ന് കളിച്ച എടികെ രണ്ടാം പകുതിയില്‍ കളി പതുക്കെയാക്കി.പന്ത് കൂടുതലും കൈവശംഉണ്ടായിരുന്ന ചെന്നൈ ഗോള്‍ശ്രമങ്ങളുമായി മുന്നേറിയെങ്കിലും ഫലമുണ്ടായില്ല.

RELATED STORIES

Share it
Top