- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിന്റെ ഇസ് ലാമോഫോബിയാമാപിനി കൂടിയാണിത്; ഫലസ്തീന്‍ വിഷയത്തില്‍ ബാബുരാജ് ഭഗവതി
ഇസ്രായേലുമായി ഇടതു സര്‍ക്കാര്‍ നടത്തുന്ന സഹകരണം ഒരു ഇടതുപക്ഷക്കാരനെപ്പോലും അലോസരപ്പെടുത്തുന്നില്ല. ഒരു ചര്‍ച്ചയും ഉയരുന്നില്ല. കോണ്‍ഗ്രസ് ആണ് ഈ നോര്‍മലൈസേഷന്‍ പ്രക്രിയ തുടങ്ങിവച്ചത്. പിന്നീട് അധികാരത്തിലെത്തിയ ബിജെപി അത് തുടരുക മാത്രമല്ല അതിന്റെ എല്ലാ സാധ്യതകളും ഉപയോഗിക്കുകയും ചെയ്തു. വി ടി ബല്‍റാം ഹമാസിനെ നിരായുധീകരിക്കണമെന്ന് നിലപാട് വയ്ക്കുമ്പോള്‍ ആര്‍ക്കും അതില്‍ ഞെട്ടലില്ല. ന്യായമായ ആവശ്യമായി കരുതുന്നവരും ധാരാളമുണ്ടായിരിക്കണം.

ബാബുരാജ് ഭഗവതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
നോര്‍മലൈസ് ചെയ്യപ്പെട്ട ഇസ്രായേലും തീവ്രവാദമുദ്ര വഹിക്കുന്ന ഫലസ്തീനും
ഇസ്രായേല്‍ പലതരത്തില്‍ നോര്‍മലൈസ് ചെയ്യപ്പെട്ടിരിക്കുന്നു. കേരളത്തില്‍ പോലും അങ്ങനെയാണ്. ഹമാസ് ഒരു ഭീകരവാദ സംഘടനയാണോ അല്ലയോ എന്ന ചര്‍ച്ചയാണ് നടക്കുന്നത്. ഈ സംശയം ഇടതുപക്ഷത്തു പോലുമുണ്ട്. സ്വരാജിന്റെ എഫ്ബി പോസ്റ്റ് മെച്ചപ്പെട്ട ഇടതുപക്ഷക്കാര്‍ക്ക് ആശ്വാസമായി അനുഭവപ്പെട്ടത് അതുകൊണ്ടായിരിക്കണം. ഇസ്രായേലുമായി ഇടതു സര്‍ക്കാര്‍ നടത്തുന്ന സഹകരണം ഒരു ഇടതുപക്ഷക്കാരനെപ്പോലും അലോസരപ്പെടുത്തുന്നില്ല. ഒരു ചര്‍ച്ചയും ഉയരുന്നില്ല. കോണ്‍ഗ്രസ് ആണ് ഈ നോര്‍മലൈസേഷന്‍ പ്രക്രിയ തുടങ്ങിവച്ചത്. പിന്നീട് അധികാരത്തിലെത്തിയ ബിജെപി അത് തുടരുക മാത്രമല്ല അതിന്റെ എല്ലാ സാധ്യതകളും ഉപയോഗിക്കുകയും ചെയ്തു. വി ടി ബല്‍റാം ഹമാസിനെ നിരായുധീകരിക്കണമെന്ന് നിലപാട് വയ്ക്കുമ്പോള്‍ ആര്‍ക്കും അതില്‍ ഞെട്ടലില്ല. ന്യായമായ ആവശ്യമായി കരുതുന്നവരും ധാരാളമുണ്ടായിരിക്കണം.
ഇന്ന് നമുക്ക് ഇസ്രായേല്‍ ഏതൊരു പരമാധികാര രാഷ്ട്രത്തെയും പോലെയുള്ള ഒരു രാഷ്ട്രമാണ്. ഇസ്രായേലി സിനിമാ ഫെസ്റ്റ്, ഇസ്രായേലി വ്യാപാരക്കരാര്‍, ഇസ്രായേലിലെ തൊഴില്‍സാധ്യതകള്‍, ഇസ്രായേലി സാങ്കേതികസഹകരണം, ഇസ്രായേലികളുടെ അപാര ബുദ്ധി... എന്തൊക്കെ ചര്‍ച്ചകളാണ്. ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നതിനിടയില്‍ ഇസ്രായേലി നയതന്ത്രപ്രതിനിധി ഇന്ത്യയിലിരുന്ന് ഒരു അന്തസ്സും പാലിക്കാതെ മറ്റൊരു രാഷ്ട്രത്തെ വിമര്‍ശിക്കുന്നു. നാമത് ഒരു വിമര്‍ശനവുമല്ലാതെ കേള്‍ക്കുന്നു. ഇസ്രായേല്‍ രാഷ്ട്രരൂപീകരത്തെ ഒരു പൗരാണിക പ്രശ്‌നമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്ന തട്ടിപ്പും വ്യാപകമായി നടക്കുന്നു. ഇസ്രായേല്‍ രാഷ്ട്രരൂപീകരണത്തിന് കൊളോണിയലിസവുമായാണ് ബന്ധമെന്നത് എല്ലാവരും മറന്നപോലെയാണ്.
ഹമാസിനെ വിലയിരുത്തുമ്പോള്‍ മതപരമായ സൂചകങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇസ്രായേലിനെ രാഷ്ട്രീയ പ്രശ്‌നമായി അവതരിപ്പിക്കുന്നു. ഇത് മതത്തെ മനസ്സിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമല്ല, മറിച്ച് മതം തിന്മകളുടെ കേന്ദ്രമാണെന്ന കാഴ്ചപ്പാടിനെ ഉപയോഗിക്കുകയാണ് ഉദ്ദേശ്യം. ജൂതന്‍മാരുടെ ഫേസ്ബുക്കിലിരുന്ന് ഇസ്രായേലിനെ വിമര്‍ശിച്ച് എഴുതുന്നതിനെ പരിഹസിച്ചവര്‍ക്ക് നല്‍കിയ മറുപടി പ്രകോപിപ്പിച്ചത് മതേതരവാദികളെയാണ്. അവരെ സംബന്ധിച്ചിടത്തോളം അറിവുല്‍പ്പാദനം അവിശ്വാസികളിലൂടെയാണ് നടക്കുന്നത്. മത വിശ്വാസികളുമായോ മതവുമായോ അതിനെ ബന്ധപ്പെടുത്താനാവില്ല, പ്രത്യേകിച്ച് ഇസ് ലാമിനെ. ഫലസ്തീന്‍ പ്രശ്‌നത്തോടും ഇസ്രായേലിനോടുമുള്ള പൊതുസമൂഹത്തിന്റെ നിലപാട് മുസ്‌ലിം സമൂഹത്തോടുള്ള നമ്മുടെ നിലപാടാണ്. ആ അര്‍ത്ഥത്തില്‍ ഇസ് ലാമോഫോബിയാമാപിനി കൂടിയാണ് അത്.
RELATED STORIES
ആലുവയില് ട്രാക്ക് അറ്റകുറ്റപ്പണികള്; നാളത്തെ രണ്ട് ട്രെയിനുകള്...
5 Aug 2025 5:27 PM GMTവലിയതുറ- ബീമാപള്ളി മേഖലയിലെ മല്സ്യത്തൊഴിലാളികള്ക്ക് ഫ്ളാറ്റ്...
5 Aug 2025 3:57 PM GMTകനത്ത മഴ: മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
5 Aug 2025 3:30 PM GMTഎസ്ഐ അമീന് സാര് മിടുക്കനായത് കൊണ്ട് തന്നെ പിടിച്ചെന്ന് മോഷണക്കേസിലെ ...
5 Aug 2025 3:26 PM GMTഹോസ്ദുര്ഗ് മുന് എംഎല്എ എം നാരായണന് അന്തരിച്ചു
5 Aug 2025 1:28 PM GMTഎസ്ഡിപിഐ നേതാവിനെതിരേ കള്ളക്കേസ്: പ്രതിഷേധം
5 Aug 2025 1:09 PM GMT