പൗരത്വ ബില്ലിനെതിരേ പ്രസ്താവനയുമായി ആയിരം ശാസ്ത്രജ്ഞരും ഗവേഷകരും രംഗത്ത്

സ്വാതന്ത്ര്യ സമരത്തിലൂടെ രൂപപ്പെട്ടത് എല്ലാ വിശ്വാസങ്ങള്‍ക്ക് തുല്യത നല്‍കുന്ന രാഷ്ട്ര സങ്കല്‍പ്പമാണ്. എന്നാല്‍ ഈ പൗരത്വബില്ല് ഈ രാഷ്ട്ര സങ്കല്‍പ്പത്തേയും ഭരണഘടനയേയും റദ്ദ് ചെയ്യുന്നതാണ്.

Update: 2019-12-09 12:48 GMT

ന്യൂഡല്‍ഹി: രാജ്യസഭയില്‍ പൗരത്വ ബില്ല് അവതരിപ്പിച്ച് ചര്‍ച്ച നടക്കുമ്പോള്‍ ബില്ലിനെതിരേ പൊതുപ്രസ്താവനയില്‍ ഒപ്പുവച്ച് പ്രതിഷേധം രേഖപ്പെടുത്തി ആയിരത്തോളം ശാസ്ത്രജ്ഞരും ഗവേഷകരും രംഗത്തുവന്നു. അഭിശോദ് പ്രകാശ് (ഇന്റര്‍നാഷ്ണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയന്‍സ്, ബംഗളൂരു), ആതിഷ് ദബോല്‍ക്കര്‍ (ഇന്റര്‍ നാഷ്ണല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്‌സ്, ട്രിയെസെറ്റ്), സന്ദീപ് ത്രിവേദി, ഷിറാസ് മിന്‍വല്ല ( ടാറ്റ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസേര്‍ച്ച്, മുംബൈ), വിപുല്‍ വിവേക് (ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി) തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ഗവേഷകരും ശാസ്ത്രജ്ഞരുമാണ് പ്രസ്ഥാവനയില്‍ ഒപ്പ് വച്ചിട്ടുള്ളത്.

അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കുന്നത് 'പ്രശസ്‌നീയ'മാണെന്നും എന്നാല്‍ ഇന്ത്യയുടെ പൗരത്വത്തിന് അപേക്ഷിക്കുന്നതിന്റെ മാനദണ്ഡം മതമാകുന്ന സാഹചര്യം ഭീകരമായ പ്രശ്‌നങ്ങളിലേക്കാണ് നയിക്കുകയെന്ന് ഭരണഘടന ആര്‍ട്ടിക്കിള്‍ 14 ഉദ്ധരിച്ച് പ്രസ്ഥാവനയില്‍ ചൂണ്ടിക്കാണിക്കുന്നു.


സ്വാതന്ത്ര്യ സമരത്തിലൂടെ രൂപപ്പെട്ടത് എല്ലാ വിശ്വാസങ്ങള്‍ക്ക് തുല്യത നല്‍കുന്ന രാഷ്ട്ര സങ്കല്‍പ്പമാണ്. എന്നാല്‍ ഈ പൗരത്വബില്ല് ഈ രാഷ്ട്ര സങ്കല്‍പ്പത്തേയും ഭരണഘടനയേയും റദ്ദ് ചെയ്യുന്നതാണ്. മുസ്ലിങ്ങളെ മാത്രം മാറ്റിനിര്‍ത്തുന്ന ബില്ല് ഭയമുളവാക്കുന്നതും ഇന്ത്യയുടെ നാനാത്വമെന്ന അടിസ്ഥാന മൂല്യത്തെ വേരോടെ പിഴിയുന്നതാണെന്നും പ്രസ്ഥാവനയില്‍ പറയുന്നു. 

Tags:    

Similar News