പൗരത്വ നിയമത്തെ ചൊല്ലി എന്‍ഡിഎയില്‍ ഭിന്നത; മുസ്‌ലിം വിഭാഗത്തെ ഉള്‍പ്പെടുത്തണമെന്ന് അകാലിദള്‍

മുസ്‌ലിംകളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ബജറ്റ് സമ്മേളനത്തില്‍ ഇതിന് ഭേദഗതി കൊണ്ടുവരണമെന്നും അകാലിദള്‍ ആവശ്യപ്പെട്ടു.

Update: 2019-12-26 05:17 GMT

ന്യൂഡല്‍ഹി: ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിലൊന്നായ ശിവസേനയെ നഷ്ടപ്പെട്ട് ഒരു മാസം തികയും മുമ്പെ ബിജെപിയെ എതിര്‍ത്ത് എന്‍ഡിഎയുടെ പ്രധാന സഖ്യകക്ഷികളിലൊന്നായ ശിരോമണി അകാലിദളും (എസ്എഡി).പൗരത്വ നിയമത്തില്‍ മാറ്റം വേണമെന്നാണ് ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മുസ്‌ലിംകളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും ബജറ്റ് സമ്മേളനത്തില്‍ ഇതിന് ഭേദഗതി കൊണ്ടുവരണമെന്നും അകാലിദള്‍ ആവശ്യപ്പെട്ടു. എന്‍ഡിഎക്കുള്ളില്‍ ചര്‍ച്ച നടക്കാത്തതില്‍ പല ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ടെന്നും അകാലിദള്‍ വ്യക്തമാക്കി.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് എന്‍ഡിഎ സഖ്യത്തിലെ ഭൂരിഭാഗം അംഗങ്ങളും അസന്തുഷ്ടരാണെന്ന് ശിരോമണി അകാലിദള്‍ രാജ്യസഭാ എംപി നരേഷ് ഗുജ്‌റാള്‍ വെളിപ്പെടുത്തിയിരുന്നു. ദേശീയ പൗരത്വ പട്ടികയ്ക്ക് തങ്ങള്‍ പൂര്‍ണമായും എതിരാണെന്നും സിഎഎയെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോഴും പാര്‍ട്ടി മേധാവിയായ സുഖ്ബീര്‍ സിംഗ് ബാദല്‍ മുസ്‌ലിംകളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അഫ്ഗാനിലും പാകിസ്താനിലും 60,000നും 70,000നും ഇടയ്ക്ക് മുസ്‌ലിംകളെ താലിബാന്‍ പീഡിപ്പിച്ചിട്ടുണ്ടെന്നത് വലിയ പ്രശ്‌നമാണ്. ഇതില്‍ ഇന്ത്യയിലേയ്ക്ക് വന്നവര്‍ 10-12 വര്‍ഷമായി പൗരത്വമില്ലാതെ കഴിയുകയാണെന്നും നരേഷ് ഗുജ്‌റാള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

മുസ്‌ലിംകള്‍ക്കിടയില്‍ ഒരു ഭയം ഉണ്ട്. തങ്ങള്‍ ഒരു ന്യൂനപക്ഷ പാര്‍ട്ടിയാണ് (സിഖുകാരുടെ). എന്റെ പാര്‍ട്ടി പ്രസിഡന്റ് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്, ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ ഭയം സൃഷ്ടിക്കുന്ന എല്ലാറ്റിനും തങ്ങള്‍ എതിരാണെന്നും ഗുജ്‌റാള്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News