ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കൊച്ചിയില്‍ കരിങ്കൊടി പ്രതിഷേധം

കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി(കുസാറ്റ്)യില്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തെ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ മാരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിപോകവെയാണ് ഏതാനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ സഞ്ചരിച്ച കാറിനു നേരെ കരിങ്കൊടിയുമായി പാഞ്ഞടുത്തത്

Update: 2019-12-16 13:09 GMT

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കൊച്ചിയില്‍ കരിങ്കൊടി പ്രതിഷേധം.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്.കൊച്ചിന്‍ യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി(കുസാറ്റ്)യില്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാനത്തെ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ മാരുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിപോകവെയാണ് ഏതാനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ സഞ്ചരിച്ച കാറിനു നേരെ കരിങ്കൊടിയുമായി പാഞ്ഞടുത്തത്. തുടര്‍ന്ന് പോലീസ് ഇവരെ ബലം പ്രയോഗിച്ച് പിട്ടു നീക്കുകയായിരുന്നു.

പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കുന്നതിനെതിരെ നടക്കുന്ന പ്രക്ഷേഭത്തിന്റെ ഭാഗമായി ഇന്നലെയും ഇന്നുമായി തിരുവനന്തപുരം രാജ്ഭവന് മുന്നിലും മറ്റുമായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്. പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്താന്‍ തയാറാണെന്ന് ഇന്ന് രാവിലെ ഗവര്‍ണര്‍ പറഞ്ഞിരുന്നു.രാവിലെ വൈസ്ചാന്‍സിലര്‍ മാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്ന സമയത്തും ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് വൈകുന്നേരം യോഗത്തിനു ശേഷം മടങ്ങുമ്പോഴും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. 

Tags:    

Similar News