പാചക വാതക വില വര്‍ധനവ്; വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു

പറവൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധം വിമന്‍ ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ ഉദ്ഘാടനം ചെയ്തു

Update: 2022-07-16 07:04 GMT

നോര്‍ത്ത് പറവൂര്‍: 'ബിജെപി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു ' എന്ന പ്രമേയത്തില്‍ പാചകവാതക വിലവര്‍ധനവിനെതിരെ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു.പറവൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധം വിമന്‍ ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ ഉദ്ഘാടനം ചെയ്തു.


കുത്തകകള്‍ക്കായി നിരന്തരമായി വില വര്‍ധിപ്പിച്ച് സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന ബി ജെ പി സര്‍ക്കാരിന്റെ ജന ദ്രോഹ നയങ്ങള്‍ക്കെതിരെ കര്‍ഷക സമരം പോലെ തുടര്‍ പ്രക്ഷോഭത്തിന് തയ്യാറാവണമെന്ന് അവര്‍ പറഞ്ഞു.


വൈപ്പിന്‍ മണ്ഡലം പ്രസിഡന്റ് സനിത കബീര്‍ അധ്യക്ഷത വഹിച്ചു.എസ്ഡിപിഐ മണ്ഡലം സെക്രട്ടറി നിഷാദ് അഷറഫ് പ്രസംഗിച്ചു. ഫിദ സിയാദ് സ്വാഗതവും ആഷ്‌ന റിയാസ് നന്ദിയും രേഖപ്പെടുത്തി.

Tags: