കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ കളമശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

കളമശേരിയിലെ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. ദേശീയ പാതയില്‍ കളമശേരി ടൗണ്‍ മെട്രോ സ്റ്റേഷന് മുന്നില്‍ വച്ചാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്

Update: 2019-12-26 15:42 GMT

കൊച്ചി: കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കളമശേരിയിലെ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. ദേശീയ പാതയില്‍ കളമശേരി ടൗണ്‍ മെട്രോ സ്റ്റേഷന് മുന്നില്‍ വച്ചാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. 

Tags:    

Similar News