തിരുവനന്തപുരം സ്വര്‍ണകടത്ത് കേസ്: വിഷ്ണു സോമസുന്ദരം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണമെന്നു ഹൈക്കോടതി

ഈ മാസം 17 നു ഹാജരാവാനാണ് നിര്‍ദ്ദേശം.ഇയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയാണ് ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ ഉത്തരവിട്ടത്. ചോദ്യം ചെയ്യലിനു ശേഷം അന്നു തന്നെ ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയില്‍ ഹാജാരക്കണമന്നും ഉത്തരവില്‍ പറയുന്നു

Update: 2019-06-13 14:39 GMT

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസല്‍ വിഷ്ണു സോമസുന്ദരം അന്വേഷമണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണമെന്നു ഹൈക്കോടതി. ഈ മാസം 17 നു ഹാജരാവാനാണ് നിര്‍ദ്ദേശം.ഇയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയാണ് ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ ഉത്തരവിട്ടത്. ചോദ്യം ചെയ്യലിനു ശേഷം അന്നു തന്നെ ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതിയില്‍ ഹാജാരക്കണമന്നും ഉത്തരവില്‍ പറയുന്നു. വിഷ്ണു സമര്‍പ്പിക്കുന്ന ജാമ്യാപേക്ഷ അന്നു തന്നെ പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടു അതേ സമയം സമന്‍സ് നല്‍കിയിട്ടേയുള്ളുവെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും ഡിആര്‍ഐ കോടതിയില്‍ വാദിച്ചു. സമന്‍സ് പുറപ്പെടുവിക്കുമ്പോള്‍ തന്നെ പ്രതിയായെന്ന കണക്കുകൂട്ടലിലാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നതെന്നും ഡിആര്‍ഐ സമര്‍പ്പിച്ച എതിര്‍വാദത്തില്‍ പറയുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് ഇയാളെ കസ്റ്റഡിില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഹരജിയില്‍ പറയുന്നു. 

Tags:    

Similar News