തിരുവനന്തപുരം വിമാനത്താവളം അദാനിഗ്രൂപ്പിന് കൈമാറല്‍: സംസ്ഥാന സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളി

വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുത്ത് നല്‍കി എന്നത് കൊണ്ടു ടെണ്ടര്‍ നടപടികളില്‍ ഇളവ് വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനമാണിത്.വിമാനത്താവളം കൈമാറിക്കഴിഞ്ഞാല്‍ തൊഴില്‍ നഷ്ടമുണ്ടാകുമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ ആശങ്കമാത്രമാണെന്നും കോടതി വിലയിരുത്തി

Update: 2020-10-19 07:38 GMT

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിഗ്രൂപ്പിന് കൈമാറിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്.വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുത്ത് നല്‍കി എന്നത് കൊണ്ടു ടെണ്ടര്‍ നടപടികളില്‍ ഇളവ് വേണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനമാണിത്.വിമാനത്താവളം കൈമാറിക്കഴിഞ്ഞാല്‍ തൊഴില്‍ നഷ്ടമുണ്ടാകുമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ ആശങ്കമാത്രമാണെന്നും കോടതി വിലയിരുത്തി.

മറ്റു വിമാനത്താവളം നടത്തിയുള്ള പരിചയം മുന്‍നിര്‍ത്തി സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍സ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയാറാണ്.ഈ സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍സിനെ തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പും മേല്‍നോട്ടവും സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്.എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനെതിരായ നിലപാടാണ് സ്വീകരിച്ചത്.പൊതുതാല്‍പര്യം മുന്‍ നിര്‍ത്തിയാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് നല്‍കുന്നതെന്നുമായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.

Tags:    

Similar News