സരിതയുടെ ഹരജിയില്‍ രാഹുല്‍ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതിയുടെ നോട്ടീസ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സരിത എസ് നായര്‍ വയനാട്ടിലും എറണാകുളത്തും നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ തള്ളിയ നടപടി ചോദ്യം ചെയ്താണ് ഹരജി. സരിത ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിരുന്നും ശിക്ഷ റദ്ദാക്കിയിട്ടില്ലെന്നും കാരണം വ്യക്തമാക്കിയാണ് വരണാധികാരി സരിതയുടെ നാമനിര്‍ദേശ പത്രിക തള്ളിയത്്. രാഹുല്‍ഗാന്ധിയുടെയും ഹൈബി ഈഡന്റെയും വിജയം റദ്ദാക്കണമന്നും ഹരജിയില്‍ സരിത ആവശ്യപ്പെട്ടിട്ടുണ്ട്

Update: 2019-08-01 14:47 GMT

കൊച്ചി: വയനാട്, എറണാകുളം ലോക്സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് സരിത എസ് നായര്‍ നല്‍കിയ ഹരജിയില്‍ മണ്ഡലത്തിലെ എംപിമാരായ രാഹുല്‍ ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സരിത എസ് നായര്‍ വയനാട്ടിലും എറണാകുളത്തും നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ തള്ളിയ നടപടി ചോദ്യം ചെയ്താണ് ഹരജി.

സരിത ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിരുന്നതും ശിക്ഷ റദ്ദാക്കിയിട്ടില്ലെന്ന കാരണം വ്യക്തമാക്കിയാണ് തിരഞ്ഞെടുപ്പു വരണാധികാരി സരിതയുടെ നാമനിര്‍ദേശ പത്രിക തള്ളിയത്്. രാഹുല്‍ഗാന്ധിയുടെയും ഹൈബി ഈഡന്റെയും വിജയം റദ്ദാക്കണമന്നും ഹരജിയില്‍ സരിത ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന തിരഞ്ഞെുടപ്പു കമ്മീഷനുകള്‍, എറണാകുളം, വയനാട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ എന്നിവരും കേസിലെ എതിര്‍കക്ഷികളാണ്. അഡ്വക്കറ്റ് എന്‍ എന്‍ ഗിരിജ മുഖേനയാണ് സരിത ഹരജികള്‍ സമര്‍പ്പിച്ചത്. ജസ്റ്റിസ് ഷാജി പി ചാലിയാണ് ഹരജികള്‍ പരിഗണിച്ചത്. കേസ് 27 ന് വീണ്ടും പരിഗണിക്കും 

Tags:    

Similar News