ആനക്കൊമ്പ് കേസ്: മോഹന്‍ലാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനുള്ള ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി

സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് ഹരജി നല്‍കിയില്ലെന്നും കോടതി ചോദിച്ചു. ആനക്കൊമ്പ് കൈവശം വച്ചെന്ന കേസില്‍ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്

Update: 2022-08-29 15:35 GMT

കൊച്ചി: ആനക്കൊമ്പ് കേസില്‍ ചലച്ചിത്രതാരം മോഹന്‍ലാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനുള്ള വിചാരണക്കോടതി ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് ഹരജി നല്‍കിയില്ലെന്നും കോടതി ചോദിച്ചു. ആനക്കൊമ്പ് കൈവശം വച്ചെന്ന കേസില്‍ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹരജി കോടതി തള്ളിയതിനെതിരെയാണ് നടന്‍ ഹരജിയുമായി ഹൈക്കോടതിയിലെത്തിയത്. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്റെ ഹരജിയിലെ ആവശ്യം. ഹരജിയില്‍ കോടതി സര്‍ക്കാര്‍ വിശദീകരണം തേടി. ഓണാവധി കഴിഞ്ഞു ഹരജി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലെന്ന് മോഹന്‍ലാല്‍ നല്‍കിയ ഹരജിയില്‍ പറയുന്നു. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും മോഹന്‍ലാലിന്റെ ഹരജിയിലുണ്ട്.

Tags:    

Similar News