മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് അനുകൂലമായ നിലപാടാണ് കേരള പോലിസ് സ്വീകരിക്കുന്നതെന്നും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നും ഹരജിയില്‍ പറയുന്നു

Update: 2022-08-25 16:03 GMT

കൊച്ചി: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.

കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് അനുകൂലമായ നിലപാടാണ് കേരള പോലിസ് സ്വീകരിക്കുന്നതെന്നും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നും ഹരജിയില്‍ പറയുന്നു

. കെ എം ബഷീറിന്റെ നഷ്ടപ്പെട്ട ഫോണുകളിലൊന്ന് ഇപ്പോഴും അന്വേഷണസംഘം കണ്ടെത്തിയിട്ടില്ലെന്നും കേരള പോലിസിന്റെ വീഴ്ചയാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.

2019 ആഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ 1.30നു മദ്യലഹരിയില്‍ ശ്രീറാമോടിച്ച കാറിടിച്ചാണു കെ എം ബഷീര്‍ കൊല്ലപ്പെട്ടതെന്നും കാറിനു 100 കിലോമീറ്ററിലേറെ വേഗമുണ്ടെന്നു കണ്ടെത്തിയിരുന്നുവെന്നും ഹരജിയില്‍ പറയുന്നു.

Tags: