നിരപരാധിയെ പോലിസ്‌കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന്; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

എറണാകുളം സിറ്റി പോലിസ് കമ്മീഷണര്‍ പരാതിയെ കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.തോപ്പുംപടി പള്ളിച്ചാല്‍ കോന്നോത്ത് വീട്ടില്‍ കെ പി ചന്ദ്രന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി

Update: 2020-06-09 11:09 GMT

കൊച്ചി: ഭാഗ്യക്കുറിയും പാലും മറ്റും വില്‍ക്കുന്നയാളുടെ മകനും ഫോട്ടോഗ്രാഫറുമായ യുവാവിനെ തോപ്പുപടി പോലിസ് അനാവശ്യമായി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന പരാതി അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.എറണാകുളം സിറ്റി പോലിസ് കമ്മീഷണര്‍ പരാതിയെ കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.തോപ്പുംപടി പള്ളിച്ചാല്‍ കോന്നോത്ത് വീട്ടില്‍ കെ പി ചന്ദ്രന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

ഇക്കഴിഞ്ഞ ഏപ്രില്‍ 6 നായിരുന്നു പരാതിക്കാസ്പദമായ സംഭവം. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ശ്വാസംമുട്ടലിനുള്ള മരുന്ന് എടുക്കാന്‍ അടച്ചിട്ടിരുന്ന കടയിലെത്തിയ മകനെയാണ് പോലിസ് പിടികൂടിയതെന്ന് പരാതിയില്‍ പറയുന്നു. മകന്‍ നിരപരാധിയാണ്. സ്വയംതൊഴിലെടുത്ത് ജീവിക്കുന്ന പട്ടികജാതിയില്‍പ്പെട്ട തന്നെയും കുടുംബത്തെയും പരസ്യമായി അപകീര്‍ത്തിപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ നടപടി വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News