സര്‍ക്കാര്‍ കണക്കിലില്ലാതെ നാലു പേര്‍: അന്വേഷണത്തിന് കലക്ടര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്

ഇടമലയാര്‍ ജലാശയത്തിന്റെ തീരത്ത് കപ്പായത്താണ് ചെല്ലപ്പനും യശോധയും രണ്ട് മക്കളും സര്‍ക്കാരിന്റെ കണക്കിലില്ലാതെ 18 വര്‍ഷമായി ജീവിക്കുന്നത്. എറണാകുളം ജില്ലാ കലക്ടറും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.

Update: 2021-01-13 11:40 GMT

കൊച്ചി: ആധാര്‍ കാര്‍ഡോ റേഷന്‍ കാര്‍ഡോ വീടോ ഇല്ലാതെ ഇടമലയാറിന്റെ തീരത്ത് മീന്‍ പിടിച്ച് ജീവിക്കുന്ന മുതുവ സമുദായത്തില്‍പ്പെട്ട ദമ്പതികളുടെ ദുരവസ്ഥയെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.എറണാകുളം ജില്ലാ കലക്ടറും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.ഇടമലയാര്‍ ജലാശയത്തിന്റെ തീരത്ത് കപ്പായത്താണ് ചെല്ലപ്പനും യശോധയും രണ്ട് മക്കളും സര്‍ക്കാരിന്റെ കണക്കിലില്ലാതെ 18 വര്‍ഷമായി ജീവിക്കുന്നത്. സഹോദരന്‍മാരുടെ മക്കളായ ഇവര്‍ ഒരുമിച്ച് ജീവിതം ആരംഭിച്ചതോടെ ഊരുകൂട്ടം വിലക്കേര്‍പ്പെടുത്തി. ഇതോടെയാണ് ഇടമലയാര്‍ തീരത്തെത്തി മീന്‍പിടുത്തം ആരംഭിച്ചത്. ആനയും കടുവയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ഇവര്‍ താമസിക്കുന്ന പാറകൂട്ടത്തിന് താഴെ എത്താറുണ്ട്.

28 കിലോമീറ്റര്‍ ചങ്ങാടത്തില്‍ സഞ്ചരിച്ച് വടാട്ടുപാറയില്‍ എത്തിയാല്‍ മാത്രമേ പിടിക്കുന്ന മീന്‍ തുച്ഛമായ വിലയ്ക്ക് വില്‍ക്കാന്‍ കഴിയുകയുള്ളു. മഴ ചെയ്താല്‍ ജീവന്‍ പണയംവച്ചാണ് ചങ്ങാടം തുഴയുക. വാഴച്ചാലിലെയും വെറ്റിലപാറയിലെയും ട്രൈബല്‍ സ്‌കൂളുകളിലാണ് ഇവരുടെ മക്കള്‍ പഠിക്കുന്നത്. സൗജന്യ റേഷനും ഭക്ഷ്യ കിറ്റും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടു. പലപ്പോഴും പട്ടിണിയിലാണ് ജീവിക്കുന്നത്.

Tags:    

Similar News