വണ്ടിയിടിപ്പിച്ചയാള്‍ പരിക്കറ്റയാള്‍ക്ക് ചികില്‍സ ഉറപ്പാക്കാതെ മുങ്ങി;നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് ഉത്തരവ് നല്‍കിയത്. ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം നാലാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് ഫെബ്രുവരി 4 ന് പരിഗണിക്കും

Update: 2021-01-06 11:21 GMT

കൊച്ചി: അമിതവേഗതയില്‍ അശ്രദ്ധമായി വണ്ടിയോടിച്ച് അപകടമുണ്ടാക്കിയ ശേഷം ഗുരുതരമായി പരിക്കേറ്റയാളിന് ചികിത്സ ഉറപ്പാക്കാതെ കടന്നുകളഞ്ഞയാളെ കണ്ടെത്തി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് ഉത്തരവ് നല്‍കിയത്. ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം നാലാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് ഫെബ്രുവരി 4 ന് പരിഗണിക്കും.

ഡിസംബര്‍ 28 നാണ് അപകടമുണ്ടായത്. സ്വകാര്യ വാര്‍ത്താ ചാനലില്‍ സബ് എഡിറ്ററായി ജോലി ചെയ്യുന്ന എന്‍ എ ഉമര്‍ ഫാറൂഖിന്റെ സ്‌കൂട്ടറില്‍ മറ്റൊരു സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. കങ്ങരപ്പടിക്ക് സമീപമായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റ ഉമറിന്റെ കൈ ഒടിഞ്ഞു തുങ്ങിയത് കണ്ടിട്ട് പോലും ഇടിച്ച വാഹനം ഓടിച്ചിരുന്നയാള്‍ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. നാട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ആശുപത്രിയിലെത്തിച്ചെങ്കിലും തന്റെ ഫോണ്‍നമ്പറോ വിലാസമോ നല്‍കാതെ ഇയാള്‍ മുങ്ങിയതായി പരാതിയില്‍ പറയുന്നു.

പരാതിക്കാരന്റെ സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തില്‍ വാഹനം ഓടിച്ചിരുന്നത് പുക്കാട്ടുപടി സ്വദേശി ഫൈസലാണെന്ന് കണ്ടെത്തി. ഉമര്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.ഒടിഞ്ഞ കൈയുടെ ശസ്ത്രക്രിയ കഴിഞ്ഞു. ആര്‍ റ്റി ഒക്കും ത്യക്കാക്കര പോലിസിനും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News