നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

ലേഖയും മകള്‍ വൈഷ്ണവിയുമാണ് ഏതാനും ദിവസം മുമ്പ് ആത്മഹത്യ ചെയ്തത്. ഇവരുടെ ആത്മഹത്യയില്‍ ബാങ്കിനു പങ്കുണ്ടോ ,ബാങ്ക് മാനേജരെ ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ, പണയ ഭൂമിയുടെ സ്ഥിതി വിവരംഎന്ത് , സ്ഥലവും വീടും ഏറ്റെടുക്കാന്‍ കഴിയുമോ എന്നീ കാര്യങ്ങള്‍ സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവില്‍ നിര്‍ദേശിച്ചു

Update: 2019-05-22 14:24 GMT

കൊച്ചി: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി .ലേഖയും മകള്‍ വൈഷ്ണവിയുമാണ് ഏതാനും ദിവസം മുമ്പ് ആത്മഹത്യ ചെയ്തത്. ഇവരുടെ ആത്മഹത്യയില്‍ ബാങ്കിനു പങ്കുണ്ടോ ,ബാങ്ക് മാനേജരെ ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ, പണയ ഭൂമിയുടെ സ്ഥിതി വിവരംഎന്ത് , സ്ഥലവും വീടും ഏറ്റെടുക്കാന്‍ കഴിയുമോ എന്നീ കാര്യങ്ങള്‍ സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവില്‍ നിര്‍ദേശിച്ചു .കേസില്‍ വെള്ളറട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു .അന്വേഷണ വിവരങ്ങള്‍ സിഐയും അറിയിക്കണം .തിരിച്ചടവിന് ബാങ്ക് സാവകാശം നിഷേധിച്ചതിനെ തുടര്‍ന്ന് വായ്പ ഗഡുക്കളായി അടയ്ക്കാന്‍ അനുമതി തേടി ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ലേഖയും ഭര്‍ത്താവ് ചന്ദ്രനും സമര്‍പ്പിച്ച ഹരജി യാണ് കോടതി പരിഗണിച്ചത് .ഹരജി കോടതിയില്‍സമര്‍പ്പിച്ച ശേഷമാണ് ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്‌നങ്ങള്‍ കാരണമാണ് ആത്മഹത്യയന്ന് പോലിസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ ,ഭര്‍തൃമാതാവ് കൃഷ്ണമ്മ, സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവരെ നെയ്യാറ്റിന്‍കര പോലിസ് അറസ്റ്റ് ചെയതിരുന്നു.

Tags:    

Similar News