തിരുവനന്തപുരത്ത് നടുറോഡില്‍ പെണ്‍കുട്ടികള്‍ക്ക് നേരേ അതിക്രമം

Update: 2022-12-03 10:32 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ രാത്രി ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനികള്‍ക്ക് നേരേ അതിക്രമം. ബൈക്കിലെത്തിയ അക്രമികള്‍ പെണ്‍കുട്ടികളുടെ മാല പൊട്ടിക്കാനും ശരീരത്തില്‍ സ്പര്‍ശിക്കാനും ശ്രമിച്ചു. തൊഴുക്കല്‍ മേഖലയിലെ ഇടവഴിയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ബൈക്കിലെത്തിയ രണ്ടംഗ അക്രമിസംഘം ഒരു വിദ്യാര്‍ഥിനിയുടെ കഴുത്തില്‍ അടിച്ച ശേഷം മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ഈ ശ്രമം പരാജയപ്പെട്ടതോടെ അക്രമികള്‍ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ വിദ്യാര്‍ഥിനി ചികില്‍സയില്‍ തുടരുകയാണെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലിസ് അറിയിച്ചു.

Tags:    

Similar News