പുതിയ ഗ്രാമപ്പഞ്ചായത്തുകളുടെ രൂപീകരണവും വാര്‍ഡ് വിഭജനവും: വിശദീകരണം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

2020 ജനുവരി ഏഴിനുള്ളില്‍ വിശദീകരണം രേഖാമൂലം സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കേരള ലോക്കല്‍ ബോഡി മെംബേഴ്സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി ഇ അബ്ദുല്‍ റസാഖാണ് ഹൈക്കോടതിയെ സമീപിച്ചത്. 2021 ലെ സെന്‍സസ്് നടപടി ക്രമങ്ങള്‍ നടക്കുന്നതിനാല്‍ പുതിയ പഞ്ചായത്ത് രൂപീകരണമോ വാര്‍ഡ് വിഭജനമോ നടത്തരുതെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സെന്‍സസ് കമ്മീഷണര്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കു നല്‍കിയ കത്തിനു വിരുദ്ധമായാണ് സര്‍ക്കാര്‍ നടപടിയെന്നു ഹരജിക്കാരന്‍ ആരോപിച്ചു

Update: 2019-12-20 14:43 GMT

കൊച്ചി: പുതിയ ഗ്രാമപ്പഞ്ചായത്തുകളുടെ രൂപീകരണവും വാര്‍ഡ് വിഭജനവും ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ വിശദീകരണം ബോധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികളോട് ഹൈക്കോടതി ആവശ്യപ്പെട്ടു. 2020 ജനുവരി ഏഴിനുള്ളില്‍ വിശദീകരണം രേഖാമൂലം സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കേരള ലോക്കല്‍ ബോഡി മെംബേഴ്സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി ഇ അബ്ദുല്‍ റസാഖാണ് ഹൈക്കോടതിയെ സമീപിച്ചത്.

2021 ലെ സെന്‍സസ് നടപടി ക്രമങ്ങള്‍ നടക്കുന്നതിനാല്‍ പുതിയ പഞ്ചായത്ത് രൂപീകരണമോ വാര്‍ഡ് വിഭജനമോ നടത്തരുതെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സെന്‍സസ് കമ്മീഷണര്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കു നല്‍കിയ കത്തിനു വിരുദ്ധമായാണ് സര്‍ക്കാര്‍ നടപടിയെന്നു ഹരജിക്കാരന്‍ ആരോപിച്ചു. പുതിയ പഞ്ചായത്തുകളുടെ രൂപീകരണവും വാര്‍ഡ് വിഭജനവും രാഷ്ട്രീയ കാരണങ്ങള്‍ക്കു വഴങ്ങിയാണെന്നു ഹരജിയില്‍ ആരോപിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പു സെക്രട്ടറി, കേന്ദ്ര സെന്‍സസ് കമ്മീഷണര്‍, തദ്ദേശ സ്വയംഭരണ വകുപ്പു ഡയറക്ടര്‍, സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍, ഡീ-ലിമിറ്റേഷന്‍ കമ്മീഷന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചത്. 

Tags:    

Similar News