നടിയെ ആക്രമിച്ച കേസ്: അന്വേഷണച്ചുമതലയില്‍ നിന്നും ശ്രീജിത്തിനെ മാറ്റിയതിനെതിരായ ഹരജി ഹൈക്കോടതി തള്ളി

സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങൡ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്

Update: 2022-06-07 09:31 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ അന്വേഷണ മേല്‍നോട്ടച്ചുമതലയില്‍ നിന്നും എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയതിനെതിരെ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.

സര്‍ക്കാരിന്റെ ഭരണപരമായ കാര്യങ്ങൡ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.ശ്രീജിത്തിന്റെ മാറ്റം സംബന്ധിച്ച് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കിയിരന്നു.

എന്നാല്‍ കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കേ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം.എന്നാല്‍ കോടതി ഈ വാദം തള്ളുകയായിരുന്നു.

Tags: