തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്ക്; തൃശൂര്‍ പൂരത്തിന് ആനകളെ വിട്ട് നല്‍കില്ലെന്ന് ഉടമകള്‍

മന്ത്രിതല യോഗത്തില്‍ ഉണ്ടായ തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചു. ഉടമകള്‍ ആനക്കള പീഡിപ്പിച്ച് കോടികള്‍ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. മന്ത്രിയുടെ പ്രസ്താവനക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സംഘടന വ്യക്തമാക്കി.

Update: 2019-05-08 09:14 GMT

തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങള്‍ക്ക് പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുവരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകളുടെ സംഘടന. വനംമന്ത്രിയുടെ നിലപാട് തിരുത്തുന്നത് വരേ പ്രതിഷേധം തുടരും. തൃശൂര്‍ പൂരത്തിന് മറ്റ് ആനകളെയും വിട്ടു നല്‍കില്ല. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ സംഘടനയില്‍ അംഗങ്ങളായതിനാല്‍ അവര്‍ക്ക് വേഗത്തില്‍ തീരുമാനത്തിലെത്താന്‍ കഴിയില്ലെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.

മന്ത്രിതല യോഗത്തില്‍ ഉണ്ടായ തീരുമാനം സര്‍ക്കാര്‍ അട്ടിമറിച്ചു. ഉടമകള്‍ ആനക്കള പീഡിപ്പിച്ച് കോടികള്‍ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. മന്ത്രിയുടെ പ്രസ്താവനക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സംഘടന വ്യക്തമാക്കി.

ഉടമകള്‍ക്ക് കാശുണ്ടാക്കുന്നതിനുള്ള മാര്‍ഗം മാത്രമല്ല ആന, അത് ആചാരത്തിന്റെ ഭാഗമാണെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കും വരെ ബഹിഷ്‌കരണം തുടരുമെന്നും സംഘടന പറഞ്ഞു.

Tags:    

Similar News