വയനാട്: കാട്ടാന ആക്രമണത്തില്‍ വയോധികന് പരിക്ക്. പരിക്കേറ്റത് മേല്‍മുറി സ്വദേശി മാടമന മോനിക്ക്(70). വയനാട് കുറിച്യര്‍മലയിലാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ മോനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം, അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ മരിച്ചിരുന്നു. ചീരക്കടവ് സ്വദേശി മല്ലനാണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ മല്ലനെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു.