മസ്തകത്തിൽ മുറിവേറ്റ ആനയുടെ ചികിൽസ: വിദഗ്ദ സംഘം അതിരപ്പള്ളിയിലെത്തി

Update: 2025-02-18 04:05 GMT

മലയാറ്റൂർ: അതിരപ്പള്ളിയിൽ തുടരുന്ന മസ്തകത്തിൽ മുറിവേറ്റ ആനയെ ചികിൽസിക്കാൻ ഡോ. അരുൺ സക്കറിയയും സംഘവും എത്തി. കോടനാട് കൂട് പൂർത്തിയാകുന്ന മുറയ്ക്ക് കാട്ടാനയെ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. തുടർന്ന് ആനക്ക് ചികിൽസ നൽകും.

കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. മറ്റ് ആനകളുമായുള്ള സംഘട്ടനത്തിലാകാം ആനക്ക് മുറിവേറ്റതെന്നാണ് പ്രാഥമിക നിഗമനം. Ok

Tags: