കൊറോണ: എറണാകുളത്തെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഇന്ന് 227 പേരെ ഒഴിവാക്കി

വീടുകളില്‍ കഴിയേണ്ട നിരീക്ഷണ കാലയളവ് 28 ദിവസത്തില്‍ നിന്നും 14 ദിവസമാക്കി ചുരുക്കി കൊണ്ടുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശ പ്രകാരമാണ് ഇത്രയും പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഇന്ന് ഒഴിവാക്കിയത്.അതേ സമയം കൊറോണ ബാധിത രാജ്യങ്ങളില്‍നിന്നും മടങ്ങിവന്ന 6 പേരെകൂടി ഇന്ന് നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി. നിലവില്‍ 110 പേരാണ് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ആരിലും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. ജില്ലയില്‍ നിന്നും ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് രോഗ ബാധ സംശയത്തെ തുടര്‍ന്ന്് ഇന്ന് ഒരാളുടെ രക്തം,ശ്രവം സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ ഇന്ന് ഒരാളെ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു

Update: 2020-02-20 13:34 GMT

കൊച്ചി: കൊറോണ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന്് എറണാകുളം ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 227 പേരെ കൂടി ഇന്ന് ഒഴിവാക്കി .വീടുകളില്‍ കഴിയേണ്ട നിരീക്ഷണ കാലയളവ് 28 ദിവസത്തില്‍ നിന്നും 14 ദിവസമാക്കി ചുരുക്കി കൊണ്ടുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശ പ്രകാരമാണ് ഇത്രയും പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഇന്ന് ഒഴിവാക്കിയത്.അതേ സമയം കൊറോണ ബാധിത രാജ്യങ്ങളില്‍നിന്നും മടങ്ങിവന്ന 6 പേരെകൂടി ഇന്ന് നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി.നിലവില്‍ 110 പേരാണ് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ആരിലും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല.

ജില്ലയില്‍ നിന്നും ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് രോഗ ബാധ സംശയത്തെ തുടര്‍ന്ന് ഇന്ന് ഒരാളുടെ രക്തം,ശ്രവം സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ ഇന്ന് ഒരാളെ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിട്ടുണ്ട്.കൊറോണ കണ്‍ട്രോള്‍ റൂമിന്റെ സേവനങ്ങള്‍ 0484 2368802 എന്ന നമ്പറില്‍ ലഭ്യമാണ്.രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബോധവത്കരണ ക്ലാസുകള്‍ തുടരുന്നു. ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്കുള്ള പരിശീലനവും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ഇന്നും നടത്തി. കുമ്പളങ്ങിയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും, വെങ്ങോലയില്‍ അങ്കണവാടി പ്രവര്‍ത്തകര്‍ക്കും, വരാപ്പുഴയില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും , വെങ്ങോലയില്‍ പൊതുജനങ്ങള്‍ക്കായും ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.

Tags:    

Similar News