കൊറോണ വൈറസ്: ചൈന സന്ദര്‍ശിച്ച് മടങ്ങിയെത്തിയ 55 പേര്‍ എറണാകുളത്ത് നിരീക്ഷണത്തില്‍

ആരിലും ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെകണ്ടെത്തിയിട്ടില്ല. രോഗബാധ സംശയിച്ച് മൂന്നു പേരുടെ ശ്രവങ്ങളുടെ സാമ്പിളുകള്‍ പൂന നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക പരിശോധനയ്ക്ക് അയച്ചി് ്ട്ടുണ്ട് ഇവരുടെ പരിശോധന ഫലം ലഭ്യമായിട്ടില്ല

Update: 2020-01-27 04:07 GMT

കൊച്ചി:ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലും ആരോഗ്യവകുപ്പ് നീരീക്ഷണം ശക്തമാക്കി.കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ ചൈനയിലെ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിവന്ന 16 പേരെ കൂടി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളില്‍ തന്നെ കഴിയാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ എറണാകുളം ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ള ആളുകളുടെ എണ്ണം 55 ആയി. ആരിലും ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെകണ്ടെത്തിയിട്ടില്ല.അതേ സമയം എറണാകുളം ജില്ലയില്‍ നിന്നും രോഗബാധ സംശയിച്ച് മൂന്നു പേരുടെ ശ്രവങ്ങളുടെ സാമ്പിളുകള്‍ പൂന നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക പരിശോധനയ്ക്ക് അയച്ചിരുന്നു.

ഇവരുടെ പരിശോധന ഫലം ലഭ്യമായിട്ടില്ല.ചൈന സന്ദര്‍ശിച്ച് മടങ്ങിയ യുവാവ് അടക്കം കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികില്‍സ തേടിയത്. ഇതില്‍ രണ്ടുപേര്‍ കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും നീരീക്ഷണത്തില്‍ കഴിയുകയാണ്.ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കിആരിലും ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെകണ്ടെത്തിയിട്ടില്ല. രോഗബാധ സംശയിച്ച് മൂന്നു പേരുടെ ശ്രവങ്ങളുടെ സാമ്പിളുകള്‍ പൂന നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് ഇവരുടെ പരിശോധന ഫലം ലഭ്യമായിട്ടില്ല

Tags:    

Similar News