177 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്: ഗുജറാത്ത് സ്വദേശി അറസ്റ്റില്‍

വ്യാജ ഇന്‍വോയ്‌സുകളും രേഖകളും നിര്‍മിക്കുന്നതിന്റെ ബുദ്ധികേന്ദ്രമാണ് ഇയാളെന്ന് ഗാന്ധിനഗര്‍ സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷണറുടെയും സെന്‍ട്രല്‍ ജിഎസ്ടി ഓഫിസില്‍ നിന്നറിയിച്ചു.

Update: 2019-01-26 19:02 GMT

അഹമ്മദാബാദ്: വ്യാജരേഖകളുണ്ടാക്കി 177.64 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഗുജറാത്ത് സ്വദേശിയെ അറസ്റ്റ് ചെയ്തു. വഡോദര സ്വദേശി ഇഹ്‌സാസ് അലി സെയ്ദി(29)നെയാണ് അറസ്റ്റ് ചെയ്തത്. വ്യാജ ഇന്‍വോയ്‌സുകളും രേഖകളും നിര്‍മിക്കുന്നതിന്റെ ബുദ്ധികേന്ദ്രമാണ് ഇയാളെന്ന് ഗാന്ധിനഗര്‍ സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷണറുടെയും സെന്‍ട്രല്‍ ജിഎസ്ടി ഓഫിസില്‍ നിന്നറിയിച്ചു. 66 വ്യാജ കമ്പനികളുടെയും നിരവധി ഡമ്മി മുതലാളിമാരുടെയും പേരില്‍ വ്യാജ നികുതി ഇന്‍വോയ്‌സുകളാണുണ്ടാക്കിയത്. ഇവരുടെ പേരില്‍ വ്യാജ ജിഎസ്ടി രജിസ്‌ട്രേഷന്‍, തിരിച്ചറിയല്‍ കാര്‍ഡ്, ലോഗിന്‍ പാസ്‌വേര്‍ഡ്, സിം കാര്‍ഡ്, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയുണ്ടാക്കിയാണ് നികുതി വെട്ടിപ്പ് നടത്തിയത്.




Tags:    

Similar News