കോഴിക്കോട്: കരിയാത്തുംപാറ വിനോദ സഞ്ചാരകേന്ദ്രം ഞായറാഴ്ച്ച മുതല്‍ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് എംഎല്‍എ
കെ എം സച്ചിന്‍ ദേവ് അറിയിച്ചു. സുരക്ഷാഭീഷണിയെ തുടര്‍ന്നാണ് ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നത്. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ടാണ് കരിയാത്തുംപാറ വീണ്ടും തുറക്കുന്നത്. കരിയാത്തുംപാറയും അടുത്തുള്ള തോണിക്കടവും ഒരുമിച്ച് സന്ദര്‍ശിക്കാന്‍ 30 രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ടിടങ്ങളിലും ടിക്കറ്റ് എടുക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.