കരുവന്നൂര്‍ ബാങ്ക് ഭരണസമിതി നിലനിര്‍ത്തി സിപിഎം
ഭരണസമിതിയില്‍ 13 അംഗങ്ങളും എല്‍ഡിഎഫ്
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് സമ്പൂര്‍ണ്ണ ജയം. ഭരണസമിതിയില്‍ പതിമൂന്ന് അംഗങ്ങളും എല്‍ഡിഎഫ്. 11 സീറ്റുകളിലാണ് മല്‍സരം നടന്നത്. രണ്ട് അംഗങ്ങള്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്ത് വര്‍ഷത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചിരുന്നു. പിന്നാലെ സിപിഎമ്മും ബിജെപിയും തമ്മിലായിരുന്നു മല്‍സരം നടന്നത്. 3,033 വോട്ടുകള്‍ പോള്‍ ചെയ്തു. 1733 പാനല്‍ വോട്ടുകള്‍ എല്‍ഡിഎഫിന് നേടി.
മാടായിക്കോണത്തെ ടി കെ ചാത്തന്‍മാസ്റ്റര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് മൂന്നുവരെയാണ് വോട്ടെടുപ്പ് നടന്നത്. കാലങ്ങളായി സിപിഎം ഭരിച്ചിരുന്ന ബാങ്ക് 2020 മുതല്‍ അഡ്മിനിസ്‌ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലായിരുന്നു. ക്രമക്കേട് നടന്നതായി ബാങ്ക് സെക്രട്ടറി നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തതോടെ ഭരണസമിതി പിരിച്ചുവിടുകയായിരുന്നു.