അതിജീവനം ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലൂടെ: മന്ത്രി കെ രാധാകൃഷ്ണന്‍

Update: 2021-12-17 12:42 GMT

തൃശൂര്‍: കൊവിഡ് മഹാമാരിക്കാലത്തെ കേരളം അതിജീവിച്ചതിന്റെ മികച്ച ഉദാഹരണമാണ് വിദ്യാര്‍ത്ഥികളുടെ ഡിജിറ്റല്‍ വിദ്യാഭ്യാസമെന്ന് ദേവസ്വം പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. കുട്ടികളുടെ പഠനത്തിന് ഒരു തരത്തിലും മുടക്കം വരുന്നതിന് ഇടയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. എസ് എം ടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വിതരണത്തിന്റെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിലെ ഫുള്‍ എപ്ലസ് വിജയികള്‍ക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഡിജിറ്റല്‍ ഡിവൈസുകള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അത് ലഭ്യമാക്കുന്നതിന് ആവിഷ്‌ക്കരിച്ചിട്ടുള്ള വിദ്യാകിരണം മുഖേനയാണ് 18 ലാപ്‌ടോപ്പുകള്‍ സ്‌കൂളിന് ലഭിച്ചത്. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ പത്മജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ്, ജില്ലാ പഞ്ചായത്തംഗം കെ ആര്‍ മായ എന്നിവര്‍ മുഖ്യാതിഥികളായി. ചേലക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജാനകി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷിജിത ബിനീഷ്, വാര്‍ഡ് മെമ്പര്‍ ടി ഗോപാലകൃഷണന്‍, ബിപിസി ഇന്‍ചാര്‍ജ്ജ് എസ് സുപ്രിയ, പിടിഎ പ്രസിഡണ്ട് സി സുരേഷ്, എന്‍ സുനിത, സി ലക്ഷ്മിദേവി എന്നിവര്‍ പങ്കെടുത്തു.

Similar News