ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. മാര്‍ച്ച് ആറിന് കൊച്ചിയിലെത്തുമെന്നാണ് വിവരം. എന്‍ഡിഎയുടെ പ്രകടന പത്രികയും പ്രധാനമന്ത്രി പുറത്തിറക്കും. സാമുദായിക നേതാക്കളുമായി ചര്‍ച്ചക്കും സാധ്യതയുണ്ടെന്നാണ് വിവരം. നേരത്തെ ജനുവരി 23ന് പ്രധാനമന്ത്രി കേരളത്തില്‍ എത്തിയിരുന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി അധികാരത്തിലെത്തിയതിനെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക് എത്തുന്നത്.