കൊവിഡ് നിയമലംഘനം: കോഴിക്കോട് ജില്ലയില്‍ 106 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Update: 2021-10-27 02:24 GMT

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 106 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനും റൂറലില്‍ 11കേസും നഗര പരിധിയില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. മാസ്‌ക് ധരിക്കാത്തതിന് നഗര പരിധിയില്‍ 46 കേസുകളും റൂറലില്‍ 48 കേസുകളുമെടുത്തു.

Similar News