മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മല്‍സ്യത്തില്‍ ജീവനുള്ള പുഴുക്കളെന്ന് പരാതി

Update: 2026-02-24 11:21 GMT

തിരുവനന്തപുരം: പോത്തന്‍കോട് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മല്‍സ്യത്തില്‍ ജീവനുള്ള പുഴുക്കളെന്ന് പരാതി. പോത്തന്‍കോട് മേലേവിള സ്വദേശിനി ദിവ്യയാണ് പരാതി നല്‍കിയത്. പോത്തന്‍കോട് മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ചൂരയിലാണ് പുഴുവിനെ കണ്ടത്. വീട്ടിലേക്ക് വാങ്ങികൊണ്ടുപോയ മല്‍സ്യത്തിലാണ് പുഴുവിനെ കണ്ടെത്തിയത്. ആയിരക്കണക്കിന് പുഴുക്കള്‍ ഉണ്ടായിരുന്നു. പുഴുവല്ല വിര എന്നാണ് മാര്‍ക്കറ്റിലെ വില്‍പനക്കാര്‍ പറയുന്നതെന്നും യുവതി ആരോപിച്ചു.

പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാര്‍ക്കറ്റില്‍ പരിശോധന നടത്തി. ബാക്കിയുള്ള മല്‍സ്യം വില്‍പ്പന നടത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പുഴുവാണോ എന്ന് സ്ഥിരീകരിക്കാനായി ആരോഗ്യവകുപ്പ് ലാബില്‍ പരിശോധനയ്ക്കയച്ചു.

Tags: