പ്രവാചക ദര്‍ശനങ്ങളിലെ സഹജീവിസ്‌നേഹം കാലഘട്ടത്തിന്റെ ആവശ്യം: ആന്റോ ആന്റണി എംപി

Update: 2021-10-25 13:09 GMT

പത്തനംതിട്ട: പ്രവാചകന്‍ മുഹമ്മദ് നബി ലോകത്തിന് പകര്‍ന്ന് നല്‍കിയത് മാനവ സാഹോദര്യത്തിന്റെ സന്ദേശമാണെന്ന് ആന്റോ ആന്റണി എം പി. കേരളാ മുസ്‌ലിം യുവജന ഫെഡറേഷന്‍ (കെഎംവൈഎഫ്) പത്തനംതിട്ട ജില്ലാ കമ്മിറ്റി കാട്ടൂര്‍ പുത്തന്‍പള്ളി ഓഡിറ്റോറിയത്തില്‍ മുഹമ്മദ് നബി വിശുദ്ധ വ്യക്തിത്വം; സമഗ്ര ആദര്‍ശം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ജില്ലാ മീലാദ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരസ്പര സ്‌നേഹവും സഹജീവികളോട് കാരുണ്യത്തോട് പെരുമാറാനും പഠിപ്പിച്ച മുഹമ്മദ് നബിയുടെ വിശുദ്ധ വ്യക്തിത്വം ലോകത്തിനാകെ മാതൃകയാണ്. ബഹുസ്വരതയുടെയും മതേതരത്വത്തിന്റെയും നാടായ നമ്മുടെ നാടിന്റെ മാനവ സാഹോദര്യം നിലനിര്‍ത്തേണ്ടത് നമ്മുടെ കടമയാണ്. പ്രവാചകന്റെ ജീവിത സന്ദേശം സമൂഹമാകെ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെഎംവൈഎഫ് ജില്ലാ പ്രസിഡന്റ് മണ്ണടി അര്‍ഷദ് ബദ്‌രി അധ്യക്ഷത വഹിച്ചു. വി എച്ച് അലിയാര്‍ മൗലവി അല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. മുതിര്‍ന്ന ഉസ്താദുമാരെ ആദരിക്കലും സമ്മാനദാനവും കെഎംവൈഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി നിര്‍വ്വഹിച്ചു. ദക്ഷിണ കേരളാ ജംഇത്തുല്‍ ഉലമാ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ശുക്കൂര്‍ ഖാസിമി മീലാദ് സന്ദേശം നല്‍കി. മുഹമ്മദ് സ്വാദിഖ് കുലശേഖരപതി, മൗലവി സൈനുദ്ധീന്‍ സിറാജി, അബ്ദുല്‍ കാദിര്‍ അബ്‌റാരി,യൂസഫ് ഹാജി മോളൂട്ടി,ളാഹ അബ്ദുള്‍ റഹിം മൗലവി,പൂവന്‍പാറ ഹുസൈന്‍ മൗലവി,തന്‍സീര്‍ റഹ്മാനി, നൂര്‍ മുഹമ്മദ്,യാസീന്‍ വിളയില്‍പറമ്പില്‍,സുബൈര്‍ കുട്ടി,പരീത് പുതുചിറ,അഡ്വ.ശിനാജ്,അഷ്‌റഫ് മൗലവി,യൂസുഫ് മൗലവി,ബാസിത്ത് താക്കര,തലഹ ഏഴംകുളം തുടങ്ങിയവര്‍ സംസാരിച്ചു.

Similar News