പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് പോസ്റ്റാഫീസിന് സമീപം കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വടകര മേപ്പയില്‍ ' അല്‍ ഷബയില്‍ ഷംസുദ്ദീന്‍ (60), മകള്‍ ഷബാന (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ അയനിക്കാട് പോസ്റ്റാഫീസ് ബസ് സ്‌റ്റോപ്പിന് മുമ്പിലാണ് അപകടം നടന്നത്.
മലപ്പുറത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്റെ ഹെല്‍മറ്റ് തകര്‍ന്നു.