കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ച് നല്‍കി സ്റ്റുഡന്റ് പോലിസ് കാഡറ്റ്

Update: 2021-10-22 16:36 GMT

അരീക്കോട്: കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ച് നല്‍കി സ്റ്റുഡന്റ് പോലിസ് കാഡറ്റ് മാതൃകയായി. അരീക്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ അനശ്വര ചന്ദ്രനാണ് തന്റെ മുടി മുറിച്ച് നല്‍കിയത്. വാക്കാലൂര്‍ സ്വദേശിയും കെഎസ്ഇബി ജീവനക്കാരനുമായ ചന്ദ്രന്റെയും സ്മിതയുടെയും മകളാണ്.

ഫാറോക്ക് കോളജില്‍ പഠിക്കുന്ന സഹോദരിയാണ് അനശ്വരയ്ക്ക് 'ഹെയര്‍ ഡൊണേഷണനെ' ക്കുറിച്ച് അറിവ് നല്‍കിയത്. തുടര്‍ന്ന് സ്‌കൂള്‍ എസ്പിസിയുമായി ബന്ധപ്പെട്ട് മുടി ദാനം ചെയ്യുകയായിരുന്നു.

'കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും അതിന്റെ ഭാഗമായാണ് ദാനം നടത്തിയതെന്നും അനശ്വര പറഞ്ഞു. സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ മുറിച്ചെടുത്ത മുടി ഹെയര്‍ ബാങ്ക് വളണ്ടിയര്‍ സുകേഷ് ഏറ്റുവാങ്ങി. തൃശൂര്‍ മിറാക്കിള്‍ ചാരിറ്റബിള്‍ അസോസിയേഷന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് പ്രധാനാധ്യാപകന്‍ പി സലാവുദ്ദീന്‍ അനശ്വരക്ക് കൈമാറി. അമ്മയ്ക്കും സഹോദരി അഞ്ജന ചന്ദ്രനും ഒപ്പമെത്തിയ അനശ്വരയുടെ മുടിദാന ചടങ്ങില്‍ അധ്യാപകരും പങ്കാളികളായി. എന്‍ ദിവാകരന്‍ (സിപിഒ), പി സഫിയ (എസിപിഒ) നേതൃത്വം നല്‍കി.

Similar News