സൗഹൃദം തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഖേദകരം: എം പി മുസ്തഫല്‍ ഫൈസി

Update: 2021-09-20 16:58 GMT

തിരൂര്‍: രാജ്യത്ത് കാലങ്ങളായി പൂര്‍വ്വികര്‍ കാത്ത് സൂക്ഷിച്ച സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഖേദകരമാണെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം എം പി മുസ്തഫല്‍ ഫൈസി പ്രസ്താവിച്ചു. മലബാര്‍ സമരം: അതിജീവനത്തിന്റെ നൂറ് വര്‍ഷങ്ങള്‍ എന്ന പ്രമേയവുമായി നവംബര്‍ 21ന് വാഗണ്‍ ട്രാജഡി സ്മരണ ദിനത്തില്‍ എസ്‌കെഎസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി തിരൂരില്‍ സംഘടിപ്പിക്കുന്ന സമരകേന്ദ്ര സംഗമത്തിന്റെ സ്വാഗത സംഘം രൂപീകരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ 3,4,5 തിയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന മലബാര്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ഭാഗമായാണ് സമരകേന്ദ്ര സംഗമം നടക്കുന്നത്.

നൗഷാദ് ചെട്ടിപ്പടി അധ്യക്ഷനായി. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി വിഷയാവതരണം നടത്തി. സയ്യിദ് എഎസ്‌കെ തങ്ങള്‍ കൊടക്കാട്, പി എം റഫീഖ് അഹ്മദ്, ഇ സാജിദ് മൗലവി, അശ്‌റഫ് ദാരിമി വെട്ടം, അശ്‌റഫ് നിസാമി, ഹുസൈന്‍ ഹാജി തലക്കടത്തൂര്‍, ശാക്കിര്‍ ഫൈസി കാളാട്, ശംസുദ്ദീന്‍ ഫൈസി കുണ്ടൂര്‍, ശാഹുല്‍ഹമീദ് ഫൈസി കൈനിക്കര, മുസ്തഫ ഫൈസി പുത്തന്‍തെരു, മുനീര്‍ പറവണ്ണ, ബശീര്‍ മുത്തൂര്‍ സംബന്ധിച്ചു. അനീസ് ഫൈസി മാവണ്ടിയൂര്‍ സ്വാഗതവും അന്‍വര്‍ സ്വാദിഖ് തിരൂര്‍ നന്ദിയും പറഞ്ഞു.

Similar News