കെഎസ്ആര്‍ടിസി ബസ് ചരക്ക് ലോറിയിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്

Update: 2026-02-25 02:53 GMT

കോഴിക്കോട്: ഫറോക്ക് പേട്ടയില്‍ കെഎസ്ആര്‍ടിസി ബസ് ചരക്ക് ലോറിയിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. എറണാകുളത്ത് നിന്ന് കല്‍പ്പറ്റയിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. ബസ് നിയന്ത്രണം വിട്ട് ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags: