കൊവിഡ് 19: തൃശൂര്‍ ജില്ലയില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞം

Update: 2021-09-20 13:44 GMT

തൃശൂര്‍: കോളജുകള്‍ തുറക്കുന്ന സാഹചര്യം കണക്കിലെടുത്തും 18 വയസ്സിന് മുകളിലുളള എല്ലാവര്‍ക്കും കൊവിഡ് 19 വാക്‌സിന്‍ ആദ്യ ഡോസ് നല്‍കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായും ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വാക്‌സിനേഷനുളള (കൊവിഷീല്‍ഡ് വാക്‌സിന്‍) സൗകര്യം ഒരുക്കിയിട്ടുണ്ട്. ആര്‍ക്കും ആരില്‍ നിന്നും രോഗം വരാനിടയുളളതിനാല്‍ വാക്‌സിനെടുത്താല്‍ മാത്രമേ പ്രതിരോധം ഉറപ്പാക്കാനാവൂ. അതുകൊണ്ട് ഇനിയും ആദ്യ ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ പ്രത്യേകിച്ചും വിദ്യാര്‍ത്ഥികള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി അവര്‍ താമസിക്കുന്ന സ്ഥലത്തിന്റെ ഏറ്റവും അടുത്തുളള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് എത്രയും പെട്ടന്ന് വാക്‌സിന്‍ എടുത്ത് സുരക്ഷിതരാകേണ്ടതാണ്. വാക്‌സിന്‍ എടുക്കുന്നതിനായി www.cowin.gov.in ല്‍ രജിസ്റ്റര്‍ ചെയ്ത്, സൈറ്റില്‍ നിന്ന് ലഭിക്കുന്ന റഫറന്‍സ് നമ്പറും, രജിസ്റ്റര്‍ ചെയ്യുവാനായി നല്‍കിയ തിരിച്ചറിയല്‍ രേഖയും, ഫോണ്‍ നമ്പറുമായി ആരോഗ്യകേന്ദ്രങ്ങളില്‍ നേരിട്ടെത്തി വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്.

Similar News