പൂക്കിപറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Update: 2021-09-19 03:37 GMT

മലപ്പുറം: പൂക്കിപറമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തെന്നല സ്വദേശി ശശിയാണ് മരിച്ചത്. അസ്വാഭാവിക മരണത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. വിവാഹമോചിതനാണ് മരിച്ച ശശി. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ശശിയെ കാണാതായതായി ബന്ധുക്കള്‍ പറഞ്ഞു.

വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ പൂക്കിപ്പറമ്പ് മണ്ണാര്‍പ്പടി അപ്ല ചോലക്കുണ്ടിലെ 70 അടി താഴ്ചയിലുള്ള പറമ്പിലാണ് ശശിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമുളള മൃതദേഹം പൂര്‍ണമായും നഗ്‌നമായ നിലയിലായിരുന്നു.

സ്ഥലം ഉടമ തിരൂരങ്ങാടി പോലിസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് എത്തി പരിശോധന നടത്തി. ജില്ലാ പോലിസ് മേധാവി സുജിത്ത് ദാസ് ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. മലപ്പുറത്തുനിന്നും വിരലടയാള, ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. ശരീരത്തില്‍ പരിക്കേറ്റ പാടുകളുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Similar News