കടയ്ക്കാവൂര്‍: മദ്യപിച്ചെത്തി 7 വയസുകാരിയെ ചെരിപ്പു കൊണ്ട് കാലിലും കാരണത്തും അടിച്ചു പരിക്കേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍. ചിറയിന്‍കീഴ് മണ്ണാത്തി മൂല വടക്കേ വീട്ടില്‍ രാജു മകന്‍ രാജേഷ് (41) ആണ് അറസ്റ്റിലായത്. ഭാര്യയുമായി പിണങ്ങി കഴിയുന്ന രാജേഷ് ഭാര്യയോടൊപ്പം താമസിച്ചിരുന്ന കുട്ടികളെ കഴിഞ്ഞ തിരുവോണ ദിവസം വീട്ടില്‍ ഭാര്യയുമായി വഴക്കിട്ടു തന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടു വരികയായിരുന്നു. ദിവസവും മദ്യപിച്ചെത്തുന്ന രാജേഷ് കുട്ടികളെ സ്ഥിരം ഉപദ്രവിക്കാറുണ്ടെന്നു പരിക്കേറ്റ കുട്ടി പോലീസിനോട് പറഞ്ഞു. കവിളത്ത് അടി കിട്ടിയ കുട്ടി അബോധാവസ്ഥയില്‍ അയതിനെ തുടര്‍ന്ന് അയവാസിയും ബന്ധുവുമായ സ്ത്രീ കുട്ടിയെ ചിറയിന്‍കീഴ് ആശുപത്രിയില്‍ എത്തിക്കുകയും ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനിലും കടയ്ക്കാവൂര്‍ പോലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിട്ടുള്ളത്.
കടയ്ക്കാവൂരില്‍ മറ്റൊരു വീട്ടില്‍ താമസിച്ചിരുന്ന കുട്ടികളുടെ അമ്മയെ കടയ്ക്കാവൂര്‍ എസ് ഐ വിനോദ് വിക്രമാദിത്യന്‍ കൂട്ടി കൊണ്ട് വരികയും കുട്ടികളെ അമ്മയെ ഏല്‍പ്പിച്ച് വിടുകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കടയ്ക്കാവൂര്‍ സി. ഐ ആര്‍ ശിവകുമാറിന്റെ നിര്‍ദേശപ്രകാരം എസ്.ഐ വിനോദ് വിക്രമാദിത്യന്‍, വിജയകുമാര്‍. സി.പി.ഒ മാരായ ശ്രീകുമാര്‍ ഡീ ന്‍ എന്നിവരടങ്ങിയ സാംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.2018 ല്‍ സമാനമായ രീതിയില്‍ അയല്‍ വാസിയായ കുട്ടിയെ ദേഹോപദ്രവം ഏല്‍പിച്ച കേസിലും പ്രതിയാണ് രാജേഷ്.
