ആന്ധ്രപ്രദേശിലെ പടക്കനിര്‍മാണ ശാലയിലെ സ്‌ഫോടനം; 22 പേര്‍ മരിച്ചു

Update: 2026-03-02 06:33 GMT

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ കാക്കിനഡ ജില്ലയില്‍ പടക്കനിര്‍മാണ ശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ 22 ആയി. ശനിയാഴ്ച ഉച്ചയ്ക്ക് വെട്‌ലപാലം ഗ്രാമത്തിലെ സൂര്യശ്രീ ഫയര്‍വര്‍ക്‌സ് എന്ന യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയും ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ പലരുടെയും നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ നാലു പേര്‍ക്ക് 90 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.

ഫാക്ടറി ഉടമയും ഒന്‍പത് സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണ റിപോര്‍ട്ട്. എട്ടു പേര്‍ക്ക് മാത്രം അനുമതിയുള്ള ഫാക്ടറിയില്‍ 30ലധികം പേരാണ് സ്‌ഫോടനസമയത്ത് ജോലി ചെയ്തിരുന്നത്.

Tags: