മുഖ്യമന്ത്രിയെ വിമര്‍ശിച്ച എംഎസ്എഫ് നേതാവിന് സൈബര്‍ സഖാക്കളുടെ തെറിവിളി

Update: 2020-12-21 16:27 GMT

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച എംഎസ്എഫ് ദേശീയ നേതാവ് അഡ്വ. ഫാത്തിമ തെഹ്‌ലിയക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ സൈബര്‍ സഖാക്കളുടെ തെറിവിളി. വളരെ മോശമായ ഭാഷയിലാണ് പലരുടെയും കന്റുകളും പോസ്റ്റുകളും. വ്യക്തിഹത്യയും ലൈംഗിക ചുവയുള്ളതുമായ അസഭ്യവര്‍ഷമാണ് നടക്കുന്നത്. സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പാര്‍ട്ടിയുടെ സൈബര്‍ പോരാളികളുമാണ് സ്ത്രീ വിരുദ്ധവും വര്‍ഗീയവുമായ പരാമര്‍ശം നടത്തുന്നത്.

'യുഡിഎഫിനെ ലീഗ് നിയന്ത്രിച്ചാല്‍ തനിക്ക് എന്താണ് പ്രശ്‌നം മിസ്റ്റര്‍ പിണറായി വിജയന്‍?' എന്ന തലക്കെട്ടോടെ ഫാത്തിമ തെഹ്‌ലിയ എഴുതിയ കുറിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിര്‍ശിച്ചിരുന്നു. ഇതിനെതിരേയാണ് സിപിഎം പ്രവര്‍ത്തകരും അനുഭാവികളും രംഗത്തെത്തിയത്. പാണക്കാട് തങ്ങള്‍, കുഞ്ഞാലിക്കുട്ടി തുടങ്ങി മുസ് ലിം ലീഗിന്റെ നേതാക്കെതിരേയും സിപിഎം അനുഭാവികള്‍ അസഭ്യവര്‍ഷം ചൊരിയുന്നുണ്ട്.

Similar News