മാള സ്വദേശിനിയെ ഷാര്‍ജയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Update: 2020-04-26 09:36 GMT

മാള: മാള വട്ടക്കോട്ട സ്വദേശിനിയെ യു എ ഇ ഷാര്‍ജ്ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടക്കോട്ട കടവില്‍ ഇക്ബാലിന്റെ ഭാര്യ ശബ്‌ന (44) യെയാണ് ജോലി ചെയ്യുന്ന വീട്ടില്‍ മരിച്ചത്. കാസര്‍ഗോഡ് സ്വദേശിയുടെ വീട്ടില്‍ ശരീരമാകെ പൊളളിയ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് അറിയുന്നത്. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. നാട്ടിലേക്ക് പോരാനിരിക്കേ ലോക്ക്ഡഡൗണില്‍ പെട്ടിരിക്കേയാണ് മരണം സംഭവിച്ചത്. മക്കള്‍ സാജിത, അര്‍ഫാന്‍. മരുമകന്‍ മാഹിന്‍. 

Similar News