ഇടത്പക്ഷത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും വൃത്തികെട്ട രാഷ്ട്രീയം; പൗരത്വ നിയമത്തിനെതിരേയുള്ള പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത

ജനുവരി 13 നാണ് പൗരത്വപട്ടികയ്‌ക്കെതിരേയുള്ള സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ കക്ഷികള്‍ ഒത്തുചേരുന്നത്.

Update: 2020-01-09 08:43 GMT

കൊല്‍ക്കൊത്ത: പൗരത്വ നിയമത്തിനെതിരേയുള്ള പ്രതിപക്ഷ നീക്കത്തില്‍ വിള്ളല്‍. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത പൗരത്വ ഭേദഗതിക്കെതിരേയുള്ള യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി കൊല്‍ക്കൊത്തയില്‍ പറഞ്ഞു.

ഇടത് സംഘടനകളും കോണ്‍ഗ്രസ്സും വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. പൗരത്വ നിയമത്തിനെതിരേയും പൗരത്വപട്ടികക്കെതിരെയുമുളള സമരം തങ്ങള്‍ തനിച്ച് ചെയ്യുമെന്ന് മമത വ്യക്തമാക്കി.

അഖിലേന്ത്യ തലത്തിലും ബംഗാളിലും ഒരേ വിഷയത്തില്‍ വ്യത്യസ്ത നിലപാടെടുക്കുന്ന സാഹചര്യത്തിലാണ് മമത ഇത്തരമൊരു തീരുമാനവുമായി മുന്നോട്ടു പോകുന്നത്. ജനുവരി 13 നാണ് പൗരത്വപട്ടികയ്‌ക്കെതിരേയുള്ള സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ കക്ഷികള്‍ ഒത്തുചേരുന്നത്.




Tags:    

Similar News