മമത ബാനര്‍ജിക്ക് വാഹനാപകടത്തില്‍ പരിക്ക്

Update: 2024-01-24 12:29 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കാര്‍ അപകടത്തില്‍ പരിക്ക്. മമത സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് പരിക്കേറ്റത്. ബര്‍ധമാനില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. പരിക്ക് സാരമുള്ളതല്ലെന്നാണ് റിപോര്‍ട്ട്. ഡ്രൈവറുടെ അരികില്‍ മുന്‍ഭാഗത്തിരുന്ന മമതയുടെ തല വിന്‍ഡ്‌സ്‌ക്രീനില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് പരിക്കേറ്റത്. കൊല്‍ക്കത്തയില്‍ നിന്ന് 102 കിലോമീറ്റര്‍ അകലെയുള്ള പുര്‍ബ ബര്‍ധമാനില്‍ ഒരു ഭരണ അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു.

Tags: