കോണ്‍ഗ്രസും സിപിഎമ്മും ബംഗാളില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമല്ലെന്ന് മമതാ ബാനര്‍ജി

Update: 2024-04-22 10:14 GMT

കൊല്‍ക്കത്ത: കോണ്‍ഗ്രസും സിപിഎമ്മും ബംഗാളില്‍ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമല്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയുടെ രഹസ്യ പങ്കാളികളാണ്. അവര്‍ സംസ്ഥാനത്തെ ഇന്‍ഡ്യ മുന്നണിയുടെ ഘടകകക്ഷികളല്ല. അതിനാല്‍ പശ്ചിമ ബംഗാളില്‍ അവര്‍ക്ക് വോട്ട് ചെയ്യരുത്. അത് ബിജെപിയെ സഹായിക്കും. മുര്‍ഷിദാബാദില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മമതയുടെ പരാമര്‍ശം. സംസ്ഥാന പോലിസിനേക്കാള്‍ കേന്ദ്ര സായുധ പോലിസ് സേനയ്ക്ക്(സിഎപിഎഫ്) മുന്‍ഗണന നല്‍കിയതിന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ(ഇസിഐ)യും മമത കടുത്ത വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാന പോലിസിനെ പൂര്‍ണമായും ഒഴിവാക്കി നിങ്ങള്‍ക്ക് എങ്ങനെ വോട്ടെടുപ്പ് നടത്താന്‍ കഴിയും?. ജനങ്ങള്‍ സ്വതന്ത്രമായി വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനുള്ള തന്ത്രമാണോ ഇതെന്നും മമത ചോദിച്ചു.

Tags:    

Similar News