സിയാദിന്റെ ആത്മഹത്യ: ആത്മഹത്യകുറിപ്പില്‍ പേരുള്ള സിപിഎം നേതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എസ്ഡിപിഐ

സിപിഎം നേതാക്കളുടെ പീഢനം മൂലം ആത്മഹത്യ ചെയ്ത സിയാദിന്റ വീട് എസ്ഡിപി ഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍,അജ്മല്‍ കെ മുജീബ്, ഷിഹാബ് പടന്നാട്ട്, ഷാജഹാന്‍ വാഴക്കാല, കൊച്ചുണ്ണി എന്നിവര്‍ സന്ദര്‍ശിച്ചു

Update: 2020-03-14 16:14 GMT

കൊച്ചി:ഉന്നത സിപിഎം നേതാക്കള്‍ക്ക് പങ്കുള്ള പ്രളയ ഫണ്ട് തട്ടിപ്പിന്റെ ഇരയാണ് സിയാദ് വാഴക്കാലയെന്നും സിയാദിന്റെ ആത്മഹത്യാക്കുറുപ്പിലുള്ള മുഴുവന്‍ പേര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ ആവശ്യപ്പെട്ടു.സിപിഎം നേതാക്കളുടെ പീഢനം മൂലം ആത്മഹത്യ ചെയ്ത സിയാദിന്റ വീട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്ഡിപിഐ നേതാക്കളായ അജ്മല്‍ കെ മുജീബ്, ഷിഹാബ് പടന്നാട്ട്, ഷാജഹാന്‍ വാഴക്കാല, കൊച്ചുണ്ണി എന്നിവരുമൊപ്പമുണ്ടായിരുന്നു.പ്രദേശത്തെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനും, പടമുകള്‍ മഹല്ല് ജമാഅത്ത് വൈസ് പ്രസിഡന്റും,അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന സിയാദ് ആത്മഹത്യ ചെയ്തു എന്നത് നാട്ടുകാര്‍ക്ക് അവിശ്വസനീയമാണ്. പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പിനായി ബാങ്കിനെ ദുരുപയോഗിച്ചതില്‍ സിയാദ് ഏറെ അസ്വസ്ഥനായിരുന്നു.

അന്വേഷണ സംഘത്തിന് തിട്ടപ്പെടുത്താനാവാത്തത്ര തുകയാണ് പ്രളയ ഫണ്ടില്‍ നിന്ന് സഹകരണ ബാങ്കുകള്‍ വഴി സിപിഎം നേതാക്കള്‍ അടിച്ച് മാറ്റിയിട്ടുള്ളതെന്നും എസ്ഡിപി ഐ നേതാക്കള്‍ ആരോപിച്ചു.ആത്മഹത്യാക്കുറുപ്പില്‍ പേരുള്ള സിപിഎം നേതാക്കള്‍ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. അതിന്റെ ഭാഗമായാണ്ആ ത്മഹത്യാക്കുറുപ്പിനെക്കുറിച്ചുള്ള സിപിഎമ്മിന്റെ പുതിയ പ്രചാരണമെന്നും എസ്ഡിപി ഐ നേതാക്കള്‍ പറഞ്ഞു. 

Tags:    

Similar News