കേരളത്തിലോടുന്ന 13 ട്രെയിനുകളില്‍ കൂടി ഡിസംബര്‍ മുതല്‍ ഡീ റിസര്‍വ്ഡ് കോച്ചുകള്‍
BY afsal ph aph19 Sep 2018 11:39 AM GMT
X
afsal ph aph19 Sep 2018 11:39 AM GMT
സുധീര്‍ കെ ചന്ദനത്തോപ്പ്
കൊല്ലം: കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന 13 ദീര്‍ഘദൂര ട്രെയിനുകളില്‍ കൂടി ഡീ റിസര്‍വ്വ്ഡ് കോച്ചുകള്‍ ഏര്‍പ്പെടുത്തുന്നു. ട്രെയിനുകളിലെ ജനറല്‍ കംപാര്‍ട്ടുമെന്റുകളില്‍ സീസണ്‍ ടിക്കറ്റ് എടുത്തിട്ടുളള യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സാഹചര്യവും യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും കണക്കിലെടുത്താണ് റെയില്‍വേയുടെ തീരുമാനം. ഡിസംബര്‍ ഒന്നുമുതല്‍ ഡി റിസര്‍വ്ഡ് കോച്ചുകള്‍ നടപ്പാക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായി കേന്ദ്ര റെയില്‍വേ മന്ത്രി രജന്‍ ഗൊഹൈന്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിയെ രേഖാമൂലം അറിയിച്ചു.
ഗോരഖ്പൂരില്‍ നിന്നും യാത്ര പുറപ്പെടുന്ന രപ്തിസാഗര്‍ സൂപ്പര്‍ ഫാസ്റ്റിനും(12511 ) ഇന്‍ഡോറില്‍ നിന്നും യാത്ര പുറപ്പെടുന്ന അഹല്യനാഗരിക്കും(22645) കോര്‍ബയില്‍ നിന്നും യാത്ര പുറപ്പെടുന്ന കോര്‍ബ സൂപ്പര്‍ ഫാസ്റ്റിനും(22647) ഷാലിമാറില്‍ നിന്നും യാത്ര പുറപ്പെടുന്ന ഷാലിമാര്‍ എക്‌സ്പ്രസ്സിനും(22642) നിസ്സാമുദീനില്‍ നിന്നും യാത്ര പുറപ്പെടുന്ന നിസ്സാമുദ്ദീന്‍തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റിനും(22656) എറണാകുളം മുതല്‍ തിരുവനന്തപുരം വരെ മൂന്നു കോച്ചുകള്‍ വീതം ഡിറിസര്‍വ് ചെയ്യുന്നതിനുള്ള നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. ഹൈദരാബാദില്‍ നിന്നും യാത്ര പുറപ്പെടുന്ന ശബരി എക്‌സ്പ്രസ്സിന്(17230) കോട്ടയം മുതല്‍ തിരുവനന്തപുരം വരെയും ലോക്മാന്യതിലകില്‍ നിന്നും യാത്ര പുറപ്പെടുന്ന നേത്രാവതി എക്‌സ്പ്രസ്സിന്(16345) ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെയും മുംബൈ സിഎസ്ടിയില്‍ നിന്നും യാത്ര പുറപ്പെടുന്ന ജയന്തി ജനത എക്‌സ്പ്രസ്സിന്( 16381) കൊല്ലം മുതല്‍ കന്യാകുമാരി വരെയും ബംഗലുരുവില്‍ നിന്നും യാത്ര പുറപ്പെടുന്ന(16526) കന്യാകുമാരി എക്‌സ്പ്രസ്സിന് എറണാകുളം മുതല്‍ കന്യാകുമാരി വരെയും ഛണ്ഡീഗഡില്‍ നിന്നും യാത്ര പുറപ്പെടുന്ന കേരള സമ്പര്‍ക് ക്രാന്തി സൂപ്പര്‍ഫാസ്റ്റിന്(12218) ഷൊര്‍ണൂര്‍ മുതല്‍ കൊച്ചുവേളി വരെയും ലോക്മാന്യതിലക്‌കൊച്ചുവേളി ബൈ വീക്കിലി സൂപ്പര്‍ഫാസ്റ്റിന്(22113) എറണാകുളം മുതല്‍ കൊച്ചുവേളി വരെയും നിസ്സാമുദീന്‍തിരുവനന്തപുരം വീക്കിലി സൂപ്പര്‍ഫാസ്റ്റിന്(22654) എറണാകുളം മുതല്‍ തിരുവനന്തപുരം വരെയും മൂന്ന് കോച്ചുകള്‍ വീതം ഡിറിസര്‍വ്ഡാക്കാനും നിസാമുദ്ദീനില്‍ നിന്നും യാത്ര പുറപ്പെടുന്ന മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിന്(12618) ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെ ഡീറിസര്‍വ്ഡ് കോച്ച് അനുവദിക്കാനുമാണ് ദക്ഷിണ റയില്‍വേ ട്രെയിന്‍ യാത്ര ആരംഭിക്കുന്ന സോണലുകള്‍ക്ക് ശുപാര്‍ശ നല്‍കിയത്.
ട്രെയിനുകളില്‍ ഡിറിസര്‍വ്ഡ് കോച്ചുകള്‍ അനുവദിക്കുന്നതിനുള്ള അധികാരം ട്രെയിനുകള്‍ പുറപ്പെടുന്ന സോണലുകളിലെ ജനറല്‍ മാനേജര്‍ക്കാണ്. ദക്ഷിണ റയില്‍വേയുടെ ശുപാര്‍ശ നടപ്പാക്കണ്ടേത് ട്രെയിന്‍ പുറപ്പെടുന്ന സോണലുകളിലെ ജനറല്‍ മാനേജര്‍മാരാണ്.
Next Story
RELATED STORIES
വിഎസിന്റെ വഴിയേ പിണറായിയും...
7 March 2024 7:33 AM GMTഗാന്ധിയെ കൊന്നവര്‍ നീതിയെ കൊല്ലുന്നു; രഞ്ജിത്ത് ശ്രീനിവാസന്...
30 Jan 2024 4:26 PM GMTജൂണ്‍ ആറിന് മുമ്പ് മടങ്ങണം; ഉംറ വിസയില്‍ സൗദിയിലെത്തിയവര്‍ക്ക്...
20 Jan 2024 10:04 AM GMTരാമക്ഷേത്ര പ്രതിഷ്ഠയില്‍ പങ്കെടുത്ത് സോണിയാഗാന്ധിക്ക് സായൂജ്യമടയാം;...
27 Dec 2023 2:18 PM GMTരാജീവ് ചന്ദ്രശേഖരനെ 'തെമ്മാടി മന്ത്രി' എന്ന് വിളിക്കാനുള്ള...
31 Oct 2023 10:22 AM GMTകേരളത്തിന്റെ ഇസ് ലാമോഫോബിയാമാപിനി കൂടിയാണിത്; ഫലസ്തീന് വിഷയത്തില്‍...
18 Oct 2023 8:19 AM GMT