Top

മെയ്ക്ക് ഇന്‍ ഇന്ത്യ പറഞ്ഞവര്‍ സെല്ലിംഗ് ഇന്ത്യ നടപ്പാക്കുന്നു: എ എം ആരിഫ് എംപി

യുഎന്‍ ദാരിദ്ര രേഖാ സൂചികയില്‍ 103ാം സ്ഥാനവും, വളര്‍ച്ചാ നിരക്കില്‍ 4.8 ശതമാനവും, ഹാപ്പിനസ്സ് സൂചികയില്‍ 133ാം സ്ഥാനവും മനുഷ്യ വികാസ സൂചികയില്‍ 129ാം സ്ഥാനവും, ജനാധിപത്യ സൂചികയില്‍ 51ാം സ്ഥാനവ മായി ലോകരാഷ്ട്രങ്ങളുടെ മുന്‍പില്‍ നിറംകെട്ട് നില്‍ക്കുന്ന ഇന്ത്യയുടെ ഒരു പ്രശ്‌ന പരിഹാരത്തിനും ഉത്തരം നല്‍കാന്‍ കഴിയുന്നതല്ല ഈ കേന്ദ്ര ബഡ്ജറ്റ്.

മെയ്ക്ക് ഇന്‍ ഇന്ത്യ പറഞ്ഞവര്‍ സെല്ലിംഗ് ഇന്ത്യ നടപ്പാക്കുന്നു: എ എം ആരിഫ് എംപി
X

ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യ പറഞ്ഞവര്‍ ഇപ്പോള്‍ അസംബിള്‍ ഇന്‍ ഇന്ത്യ എന്ന് പറഞ്ഞ് സെല്ലിംഗ് ഇന്ത്യ നടപ്പാക്കുകയാണെന്ന് എ എം ആരിഫ് എംപി. ധനവകുപ്പ് മന്ത്രി ധാരാളം കവികളുടെ കവിതകളുടെ അകമ്പടിയോടുകൂടി രണ്ടേമുക്കാല്‍ മണിക്കൂര്‍ നീട്ടിവലിച്ച പ്രസംഗത്തില്‍ കശ്മീര്‍ കവിയായ ദീനനാഥ് നഥീമിന്റെ കവിത ഉദ്ദരിച്ചപ്പോള്‍ കശ്മീരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ ഫാറൂഖ് അബ്ദുല്ലയ്ക്ക് ബജറ്റ് പ്രസംഗം കേള്‍ക്കാന്‍ സാഹചര്യം നല്‍കാതെ നിങ്ങള്‍ വീട്ട് തടങ്കലിലാക്കിയിരിക്കുകയാണെന്ന് ആരിഫ് എംപി ലോക്‌സഭയിലെ ബജറ്റിനു മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് പറഞ്ഞു .

യുഎന്‍ ദാരിദ്ര രേഖാ സൂചികയില്‍ 103ാം സ്ഥാനവും, വളര്‍ച്ചാ നിരക്കില്‍ 4.8 ശതമാനവും, ഹാപ്പിനസ്സ് സൂചികയില്‍ 133ാം സ്ഥാനവും മനുഷ്യ വികാസ സൂചികയില്‍ 129ാം സ്ഥാനവും, ജനാധിപത്യ സൂചികയില്‍ 51ാം സ്ഥാനവ മായി ലോകരാഷ്ട്രങ്ങളുടെ മുന്‍പില്‍ നിറംകെട്ട് നില്‍ക്കുന്ന ഇന്ത്യയുടെ ഒരു പ്രശ്‌ന പരിഹാരത്തിനും ഉത്തരം നല്‍കാന്‍ കഴിയുന്നതല്ല ഈ കേന്ദ്ര ബഡ്ജറ്റ്.

പ്രധാനമന്ത്രിയുടെ രാജ്യസഭയിലെ പ്രസംഗത്തില്‍ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിയമസഭയില്‍ ഒരു ചോദ്യത്തിനു നല്‍കിയ മറുപടിയുടെ ഒരു ഭാഗം അടര്‍ത്തിമാറ്റി സംസാരിച്ചത് നിങ്ങളുടെ രാഷ്ടിയ അജണ്ട വിജയിക്കില്ലെന്നും ഇഅഅ ക്കെതിരായ സമരത്തെ ദുര്‍ബലപ്പെടുത്തുവാന്‍ കഴിയില്ലാ എന്ന ശക്തമായ നയമാണ് സ .പിണറായി വിജയന്‍ സ്വീകരിച്ചതെന്നും, ഇഅഅ ക്കെതിരെ ആദ്യമായ പ്രമേയം പാസ്സാക്കിയ സംസ്ഥാനമാണ് കേരളമെന്ന് എന്ത് കൊണ് നരേന്ദ്ര മോദി പറഞ്ഞില്ല, കേരളത്തെ പിന്‍തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങള്‍ പ്രമേയങ്ങള്‍ പാസ്സാക്കിയതും പ്രധാനമന്ത്രി പരാമര്‍ശിച്ചില്ല. കേരളത്തിന്റ അവശ്യങ്ങളായ പ്രത്യേക പ്രായ ദുരിദാശ്വാസ പാക്കേജും കേരളത്തിന്റെ ഒരു ആവശ്യങ്ങളും അക്കമിട്ട് നിരത്തിയപ്പോള്‍ ഒരു മറുപടിയും തന്നില്ല. ഇതിനെയെല്ലാം അതിജീവിച്ചാണ് നീതി ആയോഗിന്റെ് മാനദണ് സത്തില്‍ കേരളം വിദ്യാഭാസം, ആരോഗ്യം, തുടങ്ങിയ സമസ്ത മേഖലയിലും കേരളം ഒന്നാമതെത്തിയതെന്ന് ആരിഫ് പറഞ്ഞു.

ഹൈവേ വികസത്തിലും, റെയില്‍വേ വികസനത്തിലും മറ്റ് സംസ്ഥാനങ്ങള്‍ക്കില്ലാത്ത മാനദണ്ഡം കേരളത്തിന് വയ്ക്കുന്നത് പ്രത്യേകം രാഷ്ട്രിയ താത്പര്യത്തോടു കൂടിയാണ്, ഈ പ്രതികാര നടപടി അവസാനിപ്പിക്കണം, രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ പാര്‍ലമെന്റിന്റെ മുമ്പില്‍ വില്പനയ്ക്ക് എന്ന ബോര്‍ഡും തൂകിയിട്ട് രാജ്യത്തിന്റെ അഭിമാനമായ ഘകഇ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ തുച്ഛമായ വിലയ്ക്ക് തങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നവര്‍ക്ക് വില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും, ഇങ്ങനെ കച്ചവടത്തിനായ ഇന്ത്യയില്‍ വന്ന ഈസ്റ്റ് ഇന്ത്യ കമ്പനി എങ്ങനെ ഇന്ത്യയെ കയ്യടക്കിയെന്ന ഓര്‍മ്മ കേന്ദ്ര സര്‍ക്കാറിനു ഓര്‍മ്മ വേണമെന്നും, വര്‍ഗീയമായി വേര്‍തിരിഞ്ഞ ഒരു രാജ്യത്ത് ഒരു കമ്പനിയും മുതല്‍ മുടക്കാന്‍ വരില്ലായെന്നും എ.എം ആരിഫ് എം.പി ചതച്ചയില്‍ പങ്കെടുത്ത് കൊണ്ട് പറഞ്ഞു.


Next Story

RELATED STORIES

Share it