Parliament News

കേന്ദ്ര തൊഴില്‍ നിയമം അടിസ്ഥാന വര്‍ഗത്തിന് എതിര്: കെ മുരളീധരന്‍ എംപി

മാധ്യമ പ്രവര്‍ത്തകരുടെ ജോലി സ്ഥിരതയും ശബളവും മറ്റ് ആനുകൂല്യങ്ങളും നഷ്ടപെടാനും ഇടയാക്കും.

കേന്ദ്ര തൊഴില്‍ നിയമം അടിസ്ഥാന വര്‍ഗത്തിന് എതിര്: കെ മുരളീധരന്‍ എംപി
X

ന്യൂഡല്‍ഹി: കേന്ദ്ര തൊഴില്‍ നിയമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ അടിസ്ഥാന വര്‍ഗ്ഗത്തിനും മാധ്യമപ്രവര്‍ത്തകര്‍ക്കും വളരെയേറെ ദോഷകരമായി ബാധിക്കുമെന്ന് കെ മുരളീധരന്‍ എംപി. ഈ മാറ്റങ്ങള്‍ വര്‍ക്കിങ് ജേര്‍ണലിസ് ആക്ടിനെ ഇല്ലായ്മ ചെയ്യുന്നതും മാധ്യമ പ്രവര്‍ത്തകരെ മാധ്യമ മുതലാളിമാരുടെ ദയാദാക്ഷിണ്യത്തിന് വിധേയമായി പ്രവര്‍ത്തിക്കുവാന്‍ നിര്‍ബന്ധിക്കുന്നതാണ്. മാധ്യമ പ്രവര്‍ത്തകരുടെ ജോലി സ്ഥിരതയും ശബളവും മറ്റ് ആനുകൂല്യങ്ങളും നഷ്ടപെടാനും ഇടയാക്കും. ഇത് പത്രങ്ങളുടേയും ദൃശ്യ മാധ്യമങ്ങളുടെയും സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതാണ്. തൊഴില്‍ നിയമത്തില്‍ വരുത്തുന്ന മാറ്റത്തോടെപ്പം വേജ് ബോര്‍ഡ് രൂപീകരിക്കണമെന്ന ആവശ്യങ്ങളും കാണുന്നില്ല. സര്‍ക്കാരിന്റെ ബാധ്യതയില്‍ ഉള്‍പ്പെടുന്നതാണ് ഓരോ 5 വര്‍ഷം കൂടുന്തോറും സേവന വേതന വ്യവസ്ഥകള്‍ക്കായി വേജ് ബോര്‍ഡ് രൂപീകരിക്കുക എന്നത്. പത്രപ്രവര്‍ത്തകര്‍ക്ക് ദോഷകരമായി ബാധിക്കുന്ന ഈ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും പുതിയ ഒരു ലേബര്‍ കോഡ് രൂപീകരിക്കണമെന്നും വേജ് ബോര്‍ഡ് രൂപീകരിക്കുന്നതിനാവിശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കെ മുരളീധരന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it