Articles

റുവാണ്ടയില്‍നിന്ന് പാഠം പഠിക്കണം; മാധ്യമ ധര്‍മം പാലിക്കാന്‍ ഇന്ത്യയില്‍ കര്‍ശന നിയമം കൊണ്ടുവരണം

വര്‍ഷങ്ങള്‍ക്കു മുമ്പ് റുവാണ്ടന്‍ മീഡിയ എന്താണോ ചെയ്തത് അതിന്റെ മറ്റൊരു പതിപ്പാണ് കൊറോണ ജിഹാദികളെന്ന് വിളിച്ച് രാജ്യത്തെ മുസ് ലിംകളെ ലക്ഷ്യമിട്ട് വ്യാജ വാര്‍ത്തകള്‍ ചമച്ച് കൊണ്ടിരിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളും ചെയ്തു കൊണ്ടിരിക്കുന്നത്.

റുവാണ്ടയില്‍നിന്ന് പാഠം പഠിക്കണം; മാധ്യമ ധര്‍മം പാലിക്കാന്‍ ഇന്ത്യയില്‍ കര്‍ശന നിയമം കൊണ്ടുവരണം
X

ന്യൂഡല്‍ഹി: റുവാണ്ടന്‍ ടുട്സികള്‍ക്കും മിതവാദികളായ ഹുട്ടുസുകള്‍ക്കുമിടയില്‍ 1994ല്‍ നാലു മാസത്തോളം നീണ്ടുനിന്ന വംശഹത്യ റുവാണ്ടയുടെ ചരിത്രത്തിലെ മനസാക്ഷി മരവിപ്പിക്കുന്ന ഒരു ഏടാണ്. പത്തുലക്ഷത്തോളം പേര്‍ക്കാണ് അന്നു ജീവഹാനി നേരിട്ടത്. ഈ വംശഹത്യയില്‍, ടുട്സി ഗോത്രത്തിനെതിരേ അതിക്രമങ്ങള്‍ തയ്യാറാക്കുന്നതിലും പ്രചോദിപ്പിക്കുന്നതിലും ഉത്തേജിപ്പിക്കുന്നതിലും ത്വരിതപ്പെടുത്തുന്നതിലും ഏറെ പങ്കുവഹിച്ചത് റുവാണ്ടന്‍ മാധ്യമങ്ങളായിരുന്നു. അയല്‍രാജ്യങ്ങളില്‍നിന്നുള്ള പത്രങ്ങളാണ് നിറംപിടിപ്പിച്ച കഥകളുമായി തുടങ്ങിവച്ചത്. കൂട്ടക്കൊലകള്‍ ആരംഭിച്ചതോടെ റേഡിയോ ട്രാന്‍സ്മിറ്ററുകള്‍ വിദ്വേഷ ഭാഷണം പ്രചരിപ്പിക്കുന്നതിനുള്ള മാര്‍ഗമായി പരിവര്‍ത്തിപ്പിക്കപ്പെട്ടു.

കൃത്രിമമായ വംശീയ ചേരിതിരിവ് സൃഷ്ടിച്ച് ഇതിനകം അകല്‍ച്ചയിലായ സമൂഹത്തെ കൂടുതല്‍ അകറ്റാനും ചൂഷണം ചെയ്യാനും സ്റ്റേറ്റ് പത്രമായ കന്‍ഗുറയും റേഡിയോ റുവാണ്ടയും റേഡിയോ ടെലിവിഷന്‍ ലിബ്രെ ഡെസ് മില്ലെ കോളിന്‍സ് (ആര്‍ടിഎല്‍എം)ഉം കൈകോര്‍ത്തതോടെ ടുട്‌സി ജനതയ്‌ക്കെതിരായ ഉന്‍മൂലന അജണ്ടകള്‍ വളരെ വേഗം പ്രായോഗിക വല്‍ക്കരിക്കപ്പെട്ടു.

പോപ്പ് സംഗീതം മൂലം യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുണ്ടായിരുന്ന ആര്‍ടിഎല്‍എം റേഡിയോ സ്റ്റേഷനാവട്ടെ വിദ്വേഷ പ്രചാരണങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുക മാത്രമല്ല സാധാരണ ഹുട്ടു പൗരന്മാരെ അവരുടെ ടുട്‌സ് അയല്‍ക്കാര്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, സ്വന്തം കുടുംബാംഗങ്ങള്‍ക്കെതിരേ പോലും തിരിക്കുന്നതില്‍ വെള്ളവും വളവും നല്‍കി കൂടെ നിന്നു. 'കൂറകളെ' കൊല്ലാന്‍ റേഡിയോ സ്റ്റേഷന്‍ ഒരു അടയാളം തന്നെ നല്‍കി. റുവാണ്ടന്‍ ടുട്‌സികളെ പരമാര്‍ശിക്കുന്ന പദമായിരുന്നു ഇത്. പിന്നീട് കൊലപാതകം നടത്താന്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പോലും റേഡിയോ നല്‍കി.

94 വംശഹത്യയുമായി ബന്ധപ്പെട്ട് ആര്‍ടിഎല്‍എമ്മില്‍ നിന്നുള്ള നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് കനത്ത ശിക്ഷ ലഭിച്ചിരുന്നു. മൂന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവു മുതല്‍ 35 വര്‍ഷം വരെ തടവാണ് ലഭിച്ചത്. ഈ റേഡിയോ സ്റ്റേഷന്‍ വഴി മാധ്യമപ്രവര്‍ത്തകര്‍ വിദ്വേഷം ജനിപ്പിക്കുകയും ടുട്സികള്‍ ഒളിച്ചിരിക്കുന്ന സ്ഥലത്തിന്റെ കൃത്യമായ വിവരങ്ങള്‍ എതിരാളികള്‍ക്ക് കൈമാറുകയും ചെയ്തതായി പ്രോസിക്യൂഷന്‍ കണ്ടെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം നികൃഷ്ട പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നില്ലെങ്കില്‍ വംശഹത്യയില്‍ ഇത്രയധികം പേര്‍ക്ക് ജീവഹാനി നേരിടേണ്ടിവരുമായിരുന്നില്ലെന്നും സംഘര്‍ഷം ഇത്ര വേഗം പരക്കില്ലായിരുന്നുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വര്‍ഷങ്ങള്‍ക്കു മുമ്പ് റുവാണ്ടന്‍ മീഡിയ എന്താണോ ചെയ്തത് അതിന്റെ മറ്റൊരു പതിപ്പാണ് കൊറോണ ജിഹാദികളെന്ന് വിളിച്ച് രാജ്യത്തെ മുസ് ലിംകളെ ലക്ഷ്യമിട്ട് വ്യാജ വാര്‍ത്തകള്‍ ചമച്ച് കൊണ്ടിരിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളും ചെയ്തു കൊണ്ടിരിക്കുന്നത്. കൊറോണ മഹാമാരി രാജ്യത്തിന്റെ വാതിലില്‍ മുട്ടുന്നതിനിടെ ഇതിന്റെ അനന്തരഫലം മനസ്സിലാവാതെ പോയ ഏതാനും പേര്‍ ഡല്‍ഹിയില്‍ മതചടങ്ങ് സംഘടിപ്പിച്ചതിനെ ആ അര്‍ത്ഥത്തില്‍ കാണാതെ മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദു സമുദായത്തിനിടയില്‍ കടുത്ത വിദ്വേഷം വളര്‍ത്താനാണ് ഒരു കൂട്ടം മാധ്യമങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. കൊവിഡ് 19ന്റെ പേരില്‍ മുസ്ലീങ്ങളെ ആക്രമിക്കുന്ന മാധ്യമങ്ങള്‍ സത്യം മറച്ചുവയ്ക്കുകയും അര്‍ധസത്യങ്ങളും നുണകളും പടച്ചുവിടുകയും ചെയ്യുന്നു. മാധ്യമളുടെ പൈശാചിക വല്‍ക്കരണം മൂലമാണ് രാജ്യത്ത് ന്യൂനപക്ഷ സമുദായത്തിനെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത്.

ഹിന്ദു സമുദായത്തില്‍ നിന്നുള്ള ചിലര്‍ ജാഗ്രത പുലര്‍ത്തുന്നവരെപ്പോലെ നടിച്ച് മുസ്ലിംകളെ അധിക്ഷേപിക്കുകയും അവരുടെ വ്യാപാരങ്ങള്‍ അടച്ചുപൂട്ടുകയും ചെറുകിട മുസ്ലീം കച്ചവടക്കാരുടെ ഉന്തുവണ്ടികളെ സാധനങ്ങള്‍ വില്‍ക്കാന്‍ തങ്ങളുടെ പ്രദേശത്തേക്ക് കടക്കാതിരിക്കുകയും ചെയ്യുന്നു.ഇന്ത്യന്‍ മാധ്യമങ്ങള്‍ മുസ്ലിംകളെ അവരുടെ വളര്‍ച്ചയ്ക്കുള്ള വളമായി കണക്കാക്കുന്നത് സമൂഹത്തെ മാനസികമായും മാനസികമായും ധാര്‍മ്മികമായും തളര്‍ത്തുകയാണ്. അങ്ങനെ ചെയ്യുന്നതിലൂടെ, ഇന്ത്യന്‍ മാധ്യമങ്ങള്‍ പത്രപ്രവര്‍ത്തന മൂല്യങ്ങള്‍ക്കു നേരെ കൊഞ്ഞനം കുത്തുകയാണ്.

റുവാണ്ടന്‍ മാധ്യമങ്ങളും അവിടെ നടന്ന വംശഹത്യയും മാധ്യമ നിക്ഷ്പക്ഷ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ലോകത്തുള്ള മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒരു പാഠമാണ്. വര്‍ഗീയ വൈറസിന്റെ വ്യാപനത്തില്‍നിന്നു സമൂഹത്തെ തടയുന്നതിലും സ്വാതന്ത്ര്യവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം ദുര്‍ബലരെയും ന്യൂനപക്ഷത്തെയും സംരക്ഷിക്കുന്നതിലും മാധ്യമപ്രവര്‍ത്തകരുടെ പങ്ക് ഏറെ വലുതാണ്.

ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ആവശ്യമില്ല എന്നാല്‍ സത്യസന്ധതയും ഉത്തരവാദിത്തവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പരിഷ്‌ക്കരണം ആവശ്യമാണ്. മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തം ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള കര്‍ശനമായ നിയമവും ഇന്ത്യയ്ക്ക് ആവശ്യമാണ്.

Next Story

RELATED STORIES

Share it